കലാപ്രതിഭകളെ വരവേൽക്കാൻ സ്കൂളുകൾ തയ്യാർ, എല്ലാം ഡിജിറ്റൽ.
- Posted on January 02, 2025
- News
- By Goutham prakash
- 233 Views
തിരുവനന്തപുരം : ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോഝവത്തിന് തിരുവനന്തപുരം വേദിയാകുമ്പോൾ, എല്ലാം ഡിജിറ്റലൈസാക്കി കലോത്സവം മാതൃകയാകുന്നു. സംസ്ഥാനസ്കൂൾ കലോത്സവത്തിൽ
പങ്കെടുക്കുന്ന കലാപ്രതിഭകളെ വരവേൽക്കാൻ ആൺ കുട്ടികൾക്കും പെൺകുട്ടികൾക്ക്കുമായി ജില്ലയിലെ 27 സ്കൂളുകളിലാണ് താമസമൊരുക്കിയിരിക്കുന്നത് 11 സ്കൂളുകൾ പെൺകുട്ടികൾക്കും 16 സ്കൂളുകൾ ആൺകുട്ടികൾക്കും താമസത്തിനായി ഒരുങ്ങിക്കഴിഞ്ഞു.എല്ലാഅക്കോമഡേഷൻ സെന്ററുകളിലും ആവശ്യ സൗകര്യങ്ങൾ ഉറപ്പുവരുത്തിക്കഴിഞ്ഞു.സെന്ററുകളുടെ ചുമതല നോഡൽഓഫീസർമാർക്ക് നല്കി കാര്യക്ഷമമായ ഒരുക്കങ്ങൾ പൂർത്തീകർച്ചിട്ടുണ്ട്.കലോൽത്സവത്തിന്റെ മുഴുവൻ വിവരങ്ങളും ക്യൂ ആർ കോഡിൽ ഒതുക്കി അക്കോമ്മഡേഷൻ കമ്മിറ്റി സർവ്വ സജ്ജമാണെന്ന് കമ്മിറ്റി ചെയർമാൻ എം എൽ എ ഇ കെ പ്രശാന്ത് അറിയിച്ചു .ഒറ്റ ക്യൂ ആർ കോടഡിൽ ജില്ലതിരിച്ച് ഓരോ ജില്ലക്കും അവരുടെ തമസസ്ഥലം ,രജിസ്ട്രേഷൻ സെന്റർ ഭക്ഷണസ്ഥലം ,നോഡൽ ഓഫീസർ മാരുടെ ഫോൺ നമ്പർ താമസസ്ഥലത്തിന്റെ ഫോൺ നമ്പർ താമസ സ്ഥലത്തിന്റെ ലൊക്കേഷൻ ,കലോത്സവത്തിന്റെ ബ്രോഷർ ,മത്സര സ്ഥലങ്ങളുടെ ലൊക്കേഷൻ ,നോട്ടീസ് എന്നിവ ക്രമീകരിച്ചിട്ടുണ്ടെന്ന് അക്കോമഡേഷൻ കമ്മിറ്റിയുടെ ചുമതല നിർവഹിക്കുന്ന ഹയർസെക്കൻഡറി അക്കാദമിക് ജോയിന്റ് ഡയറക്ടർ ഡോ.ഷാജിത. എസ് ,കൺവീനർ ബ്രീസ് എം രാജ് എന്നിവർ അറിയിച്ചു.
സി.ഡി. സുനീഷ്.
