ഓപ്പറേഷൻ ഡി.ഹണ്ടിലൂടെ കേരളത്തിൽ വൻ ലഹരി വേട്ട കൊച്ചിയും തൃശൂരും മുന്നിൽ.
- Posted on March 10, 2025
- News
- By Goutham prakash
- 263 Views
ലഹരിക്കെതിരായ ഓപ്പറേഷന്‍ ഡി ഹണ്ടിലൂടെ സംസ്ഥാനത്ത് രണ്ടാഴ്ച്ചയ്ക്കിടെ പിടികൂടിയത് 4,228 പേരെ. സംസ്ഥാനത്ത് ലഹരി ഉപയോഗവും അതിക്രമങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കര്‍ശന പരിശോധനകളിലേക്ക് പൊലീസ് കടന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ അറസ്റ്റിലായത് കൊച്ചിയില്‍ നിന്നാണ്. രണ്ടാമത് തൃശ്ശൂര്‍. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി ഹണ്ട് നടപ്പാക്കുന്നത്.
സി.ഡി. സുനീഷ്.
