കുഞ്ഞ് "തുമ്പ" അമ്മത്തൊട്ടിലിൽ
- Posted on September 07, 2025
- News
- By Goutham prakash
- 155 Views
ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും നിറവോടെ മലയാളി തിമിർത്ത് ആഘോഷിക്കുന്ന
തിരുവോണ നാളിൽ പകൽ 11.45-ന് തിരുവനന്തപുരത്തെ അമ്മതൊട്ടിലിനു "പുത്രി സൗഭാഗ്യം".
നാല് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞാണ് സ്നേഹത്തൊട്ടിൽ ചാഞ്ചാടി ഉറങ്ങാൻ അതിഥിയായി എത്തിയത്.
ഇടതു കാലിൽ
ജനന കാർഡ് ടാഗും
കെട്ടി ഓണ സമൃദ്ധി യേടെയാണ്
അതിഥി പൊറ്റമ്മയുടെ മടിയിലേക്ക് ചേക്കേറിയത്.
കുഞ്ഞിന് 2.86 കി.ഗ്രാം തൂക്കം ഉണ്ട്.
തിരുവോണ നാളിൽ വിരുന്ന കാരിയായി സ്നേഹത്തൊട്ടിലിൽ എത്തിയ പെൺകരുത്തിനെ മലയാളിക്ക് ഏറേ പ്രിയംകരവും വിനയത്തിൻ്റെ പ്രതികവുമായ പൂവ്
" തുമ്പ" എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജനറൽ സെക്രട്ടറി
അഡ്വ. ജി.എൽ. അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു.
അമ്മത്തൊട്ടിലിൽ എത്തിയ ഉടൻ തൈക്കാട് കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക പരിശോധനയിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാത്തതിനാൽ തിരികെ സമിതി ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ച് "അമ്മ" മാരുടെ പൂർണ്ണ നിരീക്ഷണത്തിലും പരിചരണ യിലുമാണ് തുമ്പ.
തിരുവനന്തപുരം അമ്മത്തൊടിലിൽ ഈ വർഷം ലഭിക്കുന്ന 11-മത്തെ കുരുന്നാണ് തുമ്പ .ആഗസ്റ്റ് മാസം അമ്മത്തൊട്ടിൽ ആലപ്പുഴ (1)
ഉൾപ്പടെ രണ്ട് കുട്ടികളാണ് സംരക്ഷണ യിലേക്ക് എത്തിയത്. കഴിഞ്ഞ തിരുവോണ നാളിൽ പത്തനംതിട്ട അമ്മ തൊട്ടിലിലും കുഞ്ഞിനെ ലഭിച്ചിരുന്നു.
നിലവിലുള്ള ഭരണ സമിതി അധികാരത്തിൽ വന്ന ശേഷം 170 കുട്ടികളെയാണ് ഇതുവരെ ഉചിതമായ മതാപിതാക്കളെ നിയമപരമായ
കണ്ടെത്തി ദത്ത് നൽകിയത്. ഇത് സർവ്വകാല റെക്കോർഡ് ആണ്.
കഴിഞ്ഞ വർഷം 32 കുട്ടികളാണ് സംസ്ഥാനത്ത് ഒട്ടാകെ സർക്കാരിൻ്റെയും സമിതിയുടെയും സംരക്ഷണാർത്ഥം സംസ്ഥാനത്ത് അമ്മ തൊട്ടിൽ മുഖാന്തിരം ലഭിച്ചത്.
തുമ്പയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ട തിനാൽ കുരുന്നിന് അവകാശികൾ ആരെങ്കിലുമുന്നെങ്കിൽ അടിയന്തിരമായി ബന്ധപ്പെടെണമെന്ന് സെക്രട്ടറി പറഞ്ഞു
