ഡിസംബറിൽ പകുതിയിലധികം ദിവസങ്ങൾ അവധി.
- Posted on December 12, 2025
- News
- By Goutham prakash
- 119 Views
ഈ വർഷം ഡിസംബർ മാസത്തിൽ പകുതിയിലധികം ദിവസങ്ങൾ അവധിയായിരിക്കും എന്നുറപ്പായി.ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് വന്നതോടെയാണ് അവധി ദിവസങ്ങളുടെ എണ്ണം കൂടിയത്. തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധിയാണ്. വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നതും സൂക്ഷിക്കുന്നതുമായ വിദ്യാലയങ്ങള്‍ക്ക് കൂടുതല്‍ അവധി ദിനങ്ങൾ ലഭിക്കും.
ഇത് കൂടാതെ ഏറ്റവുമൊടുവിൽ ഇപ്പോഴിതാ ക്രിസ്മസ് അവധി സംബന്ധിച്ച സർക്കാർ പ്രഖ്യാപനവും വന്നിരിക്കുകയാണ്. ഇത് പ്രകാരം സംസ്ഥാനത്ത് സ്കൂളുകളിലെ ക്രിസ്മസ് അവധി പുനക്രമീകരിച്ചു. സ്കൂള്‍ അടയ്ക്കുന്നത് ഒരുദിവസം നീട്ടി. ഉത്തരവ് പ്രകാരം ഡിസംബര്‍ 24ന് സ്കൂള്‍ അടയ്ക്കും. ജനുവരി അഞ്ചിന് തുറക്കും.
സാധാരണയായി 10 ദിവസമാണ് ക്രിസ്മസ് അവധി. പക്ഷെ ഇത്തവണ അത് 12 ദിവസമാണ് എന്നതാണ് പ്രത്യേകത. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് പരീക്ഷ തീയതിയിൽ മാറ്റം വരുത്തിയതിനാലാണ് അവധികളുടെ എണ്ണം വർധിച്ചത്. ഡിസംബർ 15 ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകള്‍ 23 ന് അവസാനിക്കും.
ക്രിസ്മസ് അവധിക്ക് പുറമെ ശനിയും ഞായറും കൂടെ കണക്കിലെടുക്കുമ്പോള്‍ മാസത്തിന്റെ പകുതി ദിനങ്ങളില്‍ പോലും ഡിസംബറില്‍ വിദ്യാർത്ഥികള്‍ക്ക് സ്കൂളില്‍ പോകേണ്ടി വരാറില്ല.
