ബാംഗ്ലൂരിലെ ഓട്ടോ ഡ്രൈവർമാരുടെ ചതിയിൽ പെട്ട സജീർ നാട്ടിൽ തിരിച്ചെത്തി.

 *സി.ഡി. സുനീഷ്* 


ബാംഗ്ലൂർ നഗരത്തിൽ ഇന്നലെ പുലർച്ചയ്ക്ക് ബസ്സിറങ്ങിയ സജീർ ജോലി സ്ഥലത്തേക്ക് പോകുവാൻ ഓട്ടോയിൽ കയറിയതെ ഓർമ്മയുള്ളൂ. ബോധം തെളിയുമ്പോൾ കൈവശമുള്ള പണവും മൊബൈൽ ഫോണും കൊള്ളയടിക്കപ്പെട്ട രീതിയിൽ ഫുട്പാത്തിലാണ് ഉള്ളത്. ആരെയും കോൺടാക്ട് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടി അദ്ദേഹം മുന്നിൽ കണ്ടവരോട് സഹായം അഭ്യർത്ഥിച്ചു.  പരിഭ്രാന്തനായ സജീർ ബസ്സിന് കാശ് ലഭിച്ചപ്പോൾ ഒന്നും നോക്കാതെ നാട്ടിലേക്ക് മടങ്ങി ഇന്ന് രാവിലെ വീട്ടൽ എത്തി. ബാംഗ്ലൂരിലേക്ക് വരുന്ന യാത്രക്കാരോട് ഒരു കാര്യം സൂചിപ്പിക്കട്ടെ ലക്ഷ്യസ്ഥാനത്തേക്ക് പോകുവാൻ ഒന്നുങ്കിൽ മെട്രോ അല്ലെങ്കിൽ ബസ് അതും അല്ലെങ്കിൽ ഓൺലൈൻ ടാക്സി. പുലർച്ചെ നഗരത്തിലെത്തുന്ന പലരും ഇതേ രീതിയിൽ  ചതിക്കപ്പെട്ട ചരിത്രം ഒട്ടേറെ നമ്മുടെ മുന്നിലുണ്ട്. ഒരു കാരണവശാലും അതിരാവിലെ ബാംഗ്ലൂരിൽ നിന്നും ഓട്ടോ പിടിച്ചു പോകാതിരിക്കുക പ്രത്യേകിച്ച് ഭാഷയും നഗര പരിചയവുമില്ലാത്തവർ.

അന്തർ സംസ്ഥാന ബസുകളിൽ നിന്നും ഇറങ്ങുന്ന  യാത്രക്കാരെ ലക്ഷ്യം വെച്ച്  ഓട്ടോ ഡ്രൈവർമാർ ചാർജ് കുറച്ച് അങ്ങോട്ട് സമീപ്പിക്കും. അങ്ങനെയാണ് പലരും ചതിയിൽ പെട്ടുപോകുന്നത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like