വയനാട് ഫ്ളവർ ഷോ നാളെ തുടങ്ങും : എ.ഐ. റോബോട്ടിക് ഷോയും ഉണ്ടാകും.
- Posted on November 30, 2025
- News
- By Goutham prakash
- 160 Views
കൽപ്പറ്റ:വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നൊരുക്കുന്ന 39-മത് വയനാട് ഫ്ളവർ ഷോയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി . ഡിസംബർ 31 വരെ കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർഷോഗ്രൗണ്ടിലാണ് പുഷ്പോത്സവം നടക്കുന്നത് .
പുഷ്പഫല സസ്യ പ്രദർശനം, അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, എ.ഐ.റോബോർട്ടിക് ഷോ തുടങ്ങി വിപുലമായ പരിപാടികളോടെയാണ്
വയനാട് ഫ്ളവർ ഷോ നടക്കുന്നത്.
നാളെ വൈകുന്നേരം അഞ്ച് മണിക്ക് വയനാട് അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി പ്രസിഡണ്ട് കൂടിയായ ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ ഉദ്ഘാടനം ചെയ്യും.
വയനാടിന് വസന്തമൊരുക്കാൻ വർണ്ണപ്പൊലിമയോടെ ആയിരകണക്കിന് പൂക്കളാണ് പുഷ്പോൽസവത്തിൽ ഉണ്ടാവുക. ഒപ്പം മറ്റ് വിനോദങ്ങളുമുണ്ടാകും. ഹൈടെക് അമ്യൂസ് മെൻ്റ് , പായസ മേള, കൺസ്യൂമർ മേള, ഫർണ്ണിച്ചർ ഫെസ്റ്റ്, സെൽഫി പോയിൻ്റ്, ബുക്ക് ഫെയർ എന്നിവയും വിവിധ മത്സരങ്ങളുമുണ്ടാകും.
ഫ്ളവർ ഷോക്ക് തുടക്കം കുറിച്ച് നാളെ വൈകുന്നേരം നാല് മണിക്ക് കൽപ്പറ്റ നഗരത്തിൽ വിളംബര ഘോഷയാത്രയും നടക്കും.
ഡിസംബർ 31 ന് പുതുവത്സരാഘോഷത്തോടെ ഫ്ളവർ ഷോ സമാപിക്കും.
