ഭാവിയുടെ വേവലാതികളുമായി , തേഡ് റൈഹ് : ഭൂമിയുടെ ചരമ ഗീതം പറഞ്ഞ് പി താഡോയ്‌

തൃശൂർ: മൗനം ഹിംസക്ക് നൽകുന്ന അനുമതിയാണെന്ന് പറയാറുണ്ട് ,നാടകങ്ങൾ വേവലാതികൾ ,സത്യങ്ങൾവിളിച്ച് പറഞ്ഞ് ,അനീതികൾ തുറന്ന് കാട്ടുകയും ചെയ്യുന്നു. അന്താരാഷ്ട്ര നാടകോത്സവത്തിൽ കെ ടി മുഹമ്മദ്‌ തീയേറ്ററിൽ രണ്ടാം ദിനത്തിലും അവതരിപ്പിച്ച 'തേഡ് റൈഹ്' എന്ന പ്രതിഷ്ഠാപന കല വരുംകാലത്തെ ജീവിതത്തിന് സംഭവിക്കാൻ പോകുന്ന മായികാനുഭവമാണ്. തുടർച്ചയായ രണ്ട് ദിവസങ്ങളിലായി അഞ്ച് ഷോകളായാണ് തേഡ് റൈഹ് പ്രേക്ഷകർക്ക്  മുന്നിലെത്തിയത്. ഭാഷയും നാമവും നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ജീവിതത്തിൽ വസ്തുക്കൾക്കുള്ള സ്ഥാനം എന്ത്? ഈ ചോദ്യങ്ങൾക്കിടയിൽ കലുഷിതമായ സംഭവങ്ങൾ ചേർന്നാൽ എന്തു സംഭവിക്കും? ഈ ചോദ്യങ്ങൾ ഉന്നയിക്കുന്ന തിയേറ്റർ ഇൻസ്റ്റലേഷനാണ് തേഡ് റൈഹ്. മനുഷ്യരുടെ പ്രതിസന്ധികളും വിഹ്വലതകളും അനാവരണം ചെയ്യുന്ന തിയേറ്റർ പ്രതിഷ്ഠാപനത്തിൻ്റെ അഞ്ച് അവതരണം ഇറ്റ്ഫോക്കിൽ ഇതിനകം നടന്നു കഴിഞ്ഞു. മനുഷ്യാവസ്ഥ, വെർച്ച്വൽ ജീവിതം എന്നിവ പരസ്പരം ബന്ധിക്കാതിരുന്നാൽ സംഭവിക്കാനിടയുള്ള കാര്യങ്ങളുടെ വിചാരമാണ് തേഡ് റൈഹ്. വസ്തുക്കളുടെ ക്രമം തെറ്റുക എന്നാൽ വസ്തുക്കൾ വേഗത്തിലാകുക, വസ്തുക്കൾ അകന്നു പോകുക എന്നിവയാണ്. അത് ഏത് സമയത്തും സംഭവിക്കാം. ഒരേ സമയം ഇല്യൂഷനിലും അൽഷിമേഷ്സിലും അകപ്പെട്ടു പോകുന്ന മനുഷ്യവംശത്തിൻ്റെ ഗതിയെക്കുറിച്ചും പ്രതിഷ്ഠാപനം ചിന്തിക്കുന്നു. നാടക ലോകം ചിന്തയുടേയും റഫറൻസുകളുടേയും ലോകമാണെന്ന് ഓർമപ്പെടുത്തുന്ന തേഡ് റൈഹ് ഫൂക്കോയുടെ ഓർഡർ ഓഫ് തിങ്ങ്സിനെ പുനർ വായിക്കുന്നു.ദൈവശാപത്താൽ തകർന്ന ബാബേലിനെ ഓർമപ്പെടുത്തുകയും ചെയ്യുന്നു. സ്ഥിരം നാടകസങ്കല്പത്തിന് വിപരീതമാകുകയും നാടകത്തെ അഴിച്ചുപണിയുകയും ചെയ്യുന്നു. മണിപ്പൂരിൽ നിന്നുള്ള ഹ്രസ്വ നാടകമാണ് ഫാവോസ് തീയേറ്ററിൽ അവതരിപ്പിച്ച പി താഡോയ്‌. ഭൂമിക്ക് മേൽ നാം നടത്തുന്ന ഹിംസകൾ, അശാസ്ത്രീയമായ വനനശീകരണത്തിലൂടെ  സൃഷ്ടിക്കപ്പെട്ട കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭവിഷത്തുകൾ അനുഭവിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് വളരെ പ്രസക്തമായ പ്രമേയമാണ് നാടകം അവതരിപ്പിക്കുന്നത്. കാട് സംരംക്ഷിക്കുക എന്നത് നമ്മുടെ അതിജീവനം കാക്കുക എന്നത് കൂടിയാണെന്ന് ഈ നാടകം പറയുന്നു. കാടിനെ സംരക്ഷിക്കാനുള്ള ശ്രമമാണ് നാടകത്തിന്റെ കാതൽ.ബ്ലാക്ക് ബോക്സിൽ 'ഫോർ ദി റെക്കോർഡ്' നാടകം രണ്ടാം ദിനത്തിലും മികച്ച പ്രേക്ഷക പങ്കാളിത്തോടെ അവതരിപ്പിച്ചു. കാലം നേരിടുന്ന ഹിംസകളെ പ്രതിരോധിക്കാൻ ഉള്ള വേദികളായി നാടകോത്സവം മാറി.



Author
Citizen Journalist

Goutham prakash

No description...

You May Also Like