കർണാടക കർഷകരുടെ പാലിന് മിൽമയുടെ നിയന്ത്രണം : കർഷകർ ദുരിതത്തിൽ
- Posted on February 17, 2025
- News
- By Goutham prakash
- 318 Views
പുൽപ്പള്ളി:- കർണാടകയിലെ അതിർത്തി ഗ്രാമങ്ങളിലെ കർഷകർ കേരളത്തിന്റെ അതിർത്തി ഗ്രാമങ്ങളിലെ ക്ഷീരസഹകരണ സംഘങ്ങളിൽ പാൽ നല്കുന്നതിന് മിൽമ വെള്ളിയാഴ്ച മുതൽ നിയന്ത്രണം ഏർപ്പെടുത്തി. ഇതുമൂലം കർണാടകയിലെ അതിർത്തി ഗ്രാമങ്ങളിലെ ക്ഷീര കർഷകർ ദുരിതത്തിലായി. കാട്ടിക്കുളം, പെരിക്കല്ലൂർ, കമ്പനിഗിരി എന്നീ ക്ഷീരസംഘങ്ങളിലാണ് കർണാടകയിലെ കർഷകർ പാൽ നല്കിയിരുന്നത്. ഇതിൽ പെരിക്കല്ലൂർ, കാട്ടിക്കുളം ക്ഷീര സംഘങ്ങളിൽ കുറച്ചു കർണാടക കർഷകരെ പാൽ നലകിയിരുന്നുള്ളു. ഇതിൽ ഏറ്റവും കൂടുതൽ പാൽ (പ്രതിദിനം 500 - 600 ലിറ്റർ ) നല്കിയിരുന്നത് മച്ചൂർ ഗ്രാമവാസികളായിരുന്നു. ഇവർ കബനിഗിരി ക്ഷീരസംഘത്തിലായിരുന്നു പാൽ നല്കിയിരുന്നത്. കർണാടക ക്ഷീര സംഘം അധികതരുടെ പരാതിയ തുടർന്ന് - മിൽമയുടെ നിർദ്ദേശത്തെ തുടർന്ന് വെള്ളിയാഴ്ച മുതൽ കർണാടക കർഷകരുടെ പാൽ സംഭരണം കബനിഗിരി സംഘം നിർത്തി.
കഴിഞ്ഞ 30 വർഷത്തോളമായി കർണാടകയിലെ അതിർത്തി ഗ്രാമങ്ങളിലെ കർഷകർ കേരളത്തിലായിരുന്നു പാൽ നല്കിയിരുന്നത്. കർണാടയിലെ കർഷകരെ കീരോല്പാദനത്തിലേക്ക് ആകർഷിക്കുന്നതിനായി കമ്പനിഗിരി ക്ഷീരസംഘം മച്ചൂരിൽ കർണാടക കർഷകരുടെ യോഗം നിരവധി തവണ വിളിച്ചു ചേർത്തിരുന്നു. പശുക്കളെ വാങ്ങുന്നതിനായി കബനിഗിരി, പെരിക്കല്ലൂർ ക്ഷീര സംഘങ്ങളുടെ ജാമ്യത്തിൽ കർണാടകയിലെ കർഷകർക്ക് കേരളത്തിലെ ബാങ്കുകളിൽനിന്നു വായ്പ പോലും വാങ്ങി നല്കിയിരുന്നു. ഏതു സാഹചര്യത്തിലും ഇവരുടെ പാൽ സംഭരിച്ചു കൊള്ളാമെന്ന് ഉറപ്പും നല്കിയിരുന്നു. കബരിഗിരി സംഘത്തിന്റെ പ്രോത്സാഹനത്തിൽ മച്ചൂരിലെ 80-ൽപ്പരം ചെറുകിട- നാമമാത്ര കർഷകർ ക്ഷീരകൃഷിയിലേക്ക് തിരിഞ്ഞിരുന്നു. ഇപ്പോൾ പ്രതിദിനം 50 കർഷകർ 500 - 600 ലിറ്റർ പാൽ കബനിഗിരി കീരസംഘത്തിൽ നല്കുന്നുണ്ട്.
കർണാടകയുടെ അതിർത്തി ഗ്രാമങ്ങളിൽ നിന്ന് കർഷകർ കേരളത്തിലെ ക്ഷീര സംഘങ്ങളിൽ പാൽ നല്കുവാൻ പല കാരണങ്ങളുണ്ട്. മച്ചൂരിൽ - ഹൊസൂരു ആലു ഉല്പാദകര മഹിളാ സഹകരണ സംഘം - എന്ന പേരിൽ ഒരു ക്ഷീരസംഘം പ്രവർത്തിക്കുന്നുണ്ട്. 2020-21 ൽ സുശീല ശിവരാജന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ സംഘത്തിൽ 10 വനിത അംഗങ്ങളാണുള്ളത്. ശരാശരി 25-30 രൂപയയാണ് ഒരു ലിറ്റർ പാലിന് ഈ സംഘം നല്കുന്നത്. എന്നാൽ കേരളത്തിലെ ക്ഷീരസംഘങ്ങൾ ശരാശരി 40-45 രൂപ ലിറ്ററിന് നല്കുന്നു. കേരളത്തിലെ ക്ഷീരസംഘങ്ങൾക്ക് ഇതുമൂലം മറ്റൊരു സാമ്പത്തിക നേട്ടവുമുണ്ട്. കർണാടക കർഷകർക്ക് കേരള കർഷകർക്ക് നല്കുന്ന ബോണസ്, അധിക വില, മറ്റ് ആനു കൂല്യങ്ങൾ ഒന്നും നീണ്ടതില്ല. കേരളത്തിലേതിനേക്കാൾ ഗുണമേന്മ കൂടിയ പാലാണ് കർണാടക കർഷകർ നലക്കുന്നത്.
കർണാടകയിലെ ക്ഷീരസംഘത്തിന്റെ കൊള്ളയിൽ നിന്നും രക്ഷപ്പെടുവാൻ ശ്രമിച്ച തങ്ങളെ കേരളത്തിലെ ക്ഷീര സംഘങ്ങൾ, മിൽമ എന്നിവർ ചേർന്ന് വഞ്ചിക്കയാണെന്ന് കർണാടക കർഷകർ പരാതിപ്പെട്ടു. വെള്ളിയാഴ്ച രാവിലെ പതിവുപോലെ മച്ചൂര് തോണികടവിൽ പാലുമായി പ്രതിഷേധ സൂചകമായെത്തിയ കർണാടക കർഷകർ പ്രതിഷേധം രേഖപ്പെടുത്തിയ ശേഷം മടങ്ങിപ്പോയി. തങ്ങളുടെ പാലിന് ഉപരോധമേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മച്ചൂരിലെ ക്ഷീരസംഘം ഓഫീസ് കർഷകർ ഉപരോധിച്ചു. ഇതുമൂലം അവിടെയും പാൽ സംഭരണം നടന്നില്ല. പ്രതിദിനം വെറും 20-25 ലിറ്റർ പാലാണ് ആ സംഘത്തിൽ ലഭിക്കുന്നത്.
മിൽമയുടെ നീക്കം മനുഷ്യാവകാശ ലംഘനമാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഇന്ത്യയിലെവിടെയും കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ വില്ക്കാമെന്നിരിക്കെ ഒരു നദിയുടെ (കബനി ) ഇക്കരെ നിന്നും അക്കരെക്ക് പാൽ കൊണ്ടുവന്ന് വിൽക്കാൻ പാടില്ലെന്നു പറയുന്നത് നീ തിരഹിതമാണെന്ന് കർഷകർ പറയുന്നു. കർണാടകയിൽ നിന്നും മിൽമ നേരിട്ട് പലപ്പോഴും പാൽ വാങ്ങുന്നുണ്ട്. കർണാടകയിലെ നന്ദിനി അടക്കമുള്ള പല കമ്പനികളും കേരളത്തിൽ പാൽ വി പണനം നടത്തുന്നു. ഇതൊന്നും തടയാത്ത മിൽമ കർഷകരെ മാത്രം നിരോധിക്കുന്നതിൽ എന്തു ന്യായമാണുള്ളതെന്നും കർഷകർ ചോദിക്കുന്നു. ഇങ്ങനെയെങ്കിൽ കേരളത്തിലെ കർഷകർ കർണാടകത്തിൽ കൃഷിചെയ്യുന്നത് തങ്ങൾക്കും തടയേണ്ടിവരുമെന്നും, അതിനെ - മണ്ണിന്റെ മക്കൾ വാദമെന്ന് പറഞ്ഞ് ആക്ഷേപിക്കരുതെന്നും കർഷകർ പറഞ്ഞു.
