അന്തരിച്ച സാക്ഷരത പ്രവർത്തകയും പത്മശ്രീ, അവാർഡ് ജേതാവുമായ, കെ.വി.റാബിയയുടെ ചികിത്സയ്ക്ക് ചെലവായ തുക സർക്കാർ നൽകാൻ തീരുമാനം* ഡോ:ആർ.ബിന്ദു

അന്തരിച്ച സാക്ഷരത പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ മലപ്പുറം  സ്വദേശി  കെ.വി.റാബിയയുടെ  ചികിത്സയ്ക്ക് ചെലവായ 2,86,293/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായതായി  ഉന്നതവിദ്യാഭ്യാസ  സാമൂഹ്യനീതി വകുപ്പ്  മന്ത്രി  ഡോ:ആർ.ബിന്ദു അറിയിച്ചു. 


റാബിയയുടെ അനന്തരാവകാശികളായ മൂന്ന് സഹോദരിമാരിൽ ഒരാളായ ആരിഫയുടെ പേരിൽ  ചികിത്സയ്ക്ക്  ചെലവായ  തുക കൈമാറും.


റാബിയ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ അർബുദരോഗത്തെ തുടർന്ന്‌ ചികിത്സയിൽ കഴിഞ്ഞിരുന്ന വേളയിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി  വകുപ്പ്  മന്ത്രി  ഡോ:ആർ.ബിന്ദു സന്ദർശിച്ചിരുന്നു. സന്ദർശനവേളയിൽ ചികിത്സാസഹായം ലഭ്യമാക്കുന്നത് സംബന്ധിച്ച് റാബിയയ്ക്കും  കുടുംബത്തിനും    മന്ത്രി ഡോ:ആർ .ബിന്ദു വാക്ക് നൽകിയിരുന്നു. ഇന്ന്  (10.07.2025)  ചേർന്ന മന്ത്രിസഭായോഗത്തിൽ  അന്തരിച്ച കെ.വി.റാബിയയുടെ  ചികിത്സയ്ക്ക് ചെലവായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിക്കാൻ   തീരുമാനമാവുകയായിരുന്നു എന്ന്  മന്ത്രി  അറിയിച്ചു.  


തളർന്ന ശരീരത്തിലുള്ള ആ ഒരിക്കലും തളരാത്ത മനസ്സുമായി  അറിവിലൂടെ, മനക്കരുത്തിലൂടെ സാക്ഷരതാ പ്രവർത്തനത്തിൽ പങ്കു ചേർന്ന് തൻ്റെ പ്രവർത്തനം കൊണ്ട് വിസ്മയം തീർത്ത റാബിയയുടെ പ്രവർത്തനങ്ങൾക്ക്  മരണമിമില്ലെന്നും റാബിയയ്ക്ക്  ആദരമർപ്പിച്ച്  മന്ത്രി ഡോ:ആർ.ബിന്ദു  ഫേസ്ബുക്കിൽ കുറിച്ചു

Author
Citizen Journalist

Goutham prakash

No description...

You May Also Like