അറുപതിനായിരം പേർക്ക് രുചി പൂരമൊരുക്കി കലോഝവ കലവറ.

ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോഝവത്തിലെ കലവറ രാപകലില്ലാതെ സജീവമാണ്.


ഉദ്ഘാടന ദിവസം  സീസൺ അല്ലാഞ്ഞിട്ടും 

പഴയിടം കരുതി വെച്ചിരുന്ന ചക്ക വരട്ടി കൊണ്ട് തയ്യാറാക്കിയ പായസമായിരുന്നു താരം.


രാവിലെ മുത്താറി ദോശയും വൈകീട്ട് ചപ്പാത്തിയും

ചായയും വടയുമായിരുന്നു ഇന്നത്തെ രുചി വിഭവങ്ങൾ.

ഉത്തരവാദിത്ത സന്ദേശം നൽകുന്ന കൗമാര കലാമേളയിൽ 

ഭക്ഷണത്തിലും ആരോഗ്യകരമായ സന്ദേശം നൽകുന്നതാണീ

കലോഝവ കലവറ.


കലോത്സവ ചരിത്ര നാൾ വഴികളിൽ നിന്നും വ്യത്യസ്തമായി രുചി പൂരമാണ് പഴയിടം മോഹനൻ നേതൃത്വത്തിലൊരുക്കുന്നത്.


രുചിക്കൊപ്പം 

സ്നേഹവും വിളമ്പിയാണ് രുചി പൂരം ഒരുക്കുന്നത്.


 പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് നാല് നേരമായി 60,000 പേർക്ക് ഭക്ഷണം നൽകേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. 


കുട്ടികളിൽ നിന്ന് ശേഖരിച്ച തേങ്ങയടക്കം പലതരത്തിലുള്ള പച്ചക്കറികൾ ഒരു ദിവസം ഭക്ഷണമൊരുക്കുന്നതിന് ഉപയോഗിക്കും. തൃശൂർ മുൻസിപ്പൽ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ്, കലോത്സവത്തിനായി സ്വാദിഷ്ടമായ  ഭക്ഷണമൊരുക്കുന്നതിന് നേതൃത്വം നൽകുന്ന പഴയിടം മോഹനൻ നമ്പൂതിരി, ഭക്ഷണകമ്മിറ്റി അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


ഭക്ഷണ പന്തലിൽ നടന്ന പാലുകാച്ചൽ ചടങ്ങിൽ പഴയിടം മോഹനൻ നമ്പൂതിരി തിരി തെളിയിച്ചു. പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ്  മന്ത്രി വി. ശിവൻകുട്ടി, റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ, എംഎൽഎമാരായ പി. ബാലചന്ദ്രൻ, എൻ. കെ അക്ബർ, എ സി മൊയ്‌തീൻ,  സനീഷ് കുമാർ ജോസഫ്, മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്, ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.എം ബാലകൃഷ്ണൻ, മുൻമന്ത്രി വി. എസ് സുനിൽകുമാർ,  ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Author
Citizen Journalist

Goutham prakash

No description...

You May Also Like