*സിദ്ധാര്‍ഥന്റെ ആത്മഹത്യ: പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനാവില്ല.*
- Posted on May 29, 2025
- News
- By Goutham prakash
- 257 Views
*സി.ഡി. സുനീഷ്.*
കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെഎസ് സിദ്ധാര്‍ഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ 19 വിദ്യാര്‍ഥികള്‍ക്ക് മണ്ണുത്തി ക്യാംപസില്‍ പ്രവേശനം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കി. സിദ്ധാര്‍ഥന്റെ അമ്മ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. വിദ്യാര്‍ഥികളുടെ തുടര്‍പഠനം തടഞ്ഞ സര്‍വകലാശാല നടപടി ഹൈക്കോടതി ശരിവച്ചു. മൂന്നു വര്‍ഷത്തേക്ക് ഇവര്‍ക്ക് ഒരു ക്യാംപസിലും പ്രവേശനം ലഭിക്കില്ല.
പ്രതികള്‍ക്ക് മണ്ണുത്തി ക്യാംപസില്‍ പ്രവേശനം അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ജസ്റ്റിസുമാരായ അമിത് റാവല്‍, കെവി ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. റാഗിങ് വിരുദ്ധ നിയമം അനുസരിച്ച് പ്രതികളായ വിദ്യാര്‍ഥികളുടെ തുടര്‍പഠനം വെറ്ററിനറി സര്‍വകലാശാല തടഞ്ഞിരുന്നു. ഇതനുസരിച്ച് മൂന്നു വര്‍ഷത്തേക്ക് ഇവര്‍ക്ക് ഒരു ക്യാംപസിലും പ്രവേശനം നേടാനാവില്ല.
