വൈദ്യുതി നിരക്കിലുണ്ടായത് നാമമാത്രമായ വർദ്ധനയെന്ന് കെ.എസ്.ഇ.ബി.

2024-25 വർഷത്തിൽ യൂണിറ്റിന് ശരാശരി 

16.94 പൈസയുടെയും 2025-26 വർഷത്തിൽ 

12.68 പൈസയുടെയും മാത്രംവർദ്ധന.


            കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി

 കമ്മീഷൻ 2024 ഡിസംബർ 5 മുതൽ

 പ്രാബല്യത്തോടെ പ്രഖ്യാപിച്ച താരിഫ്ഉത്തരവ്

 പ്രകാരം വൈദ്യുതി നിരക്കിൽ നാമമാത്രമായ

 വർദ്ധനവ് മാത്രമാണ് ഉപഭോക്താക്കൾക്ക്

 ഉണ്ടായിട്ടുള്ളത്. 2024-25 സാമ്പത്തിക

 വർഷത്തിൽ യൂണിറ്റിന് ശരാശരി 16.94

 പൈസയുടെയും 2025-26 വർഷത്തിൽ 

12.68 പൈസയുടെയും മാത്രംവർദ്ധനവാണ്

 വരികഗാർഹിക ഉപഭോക്താക്കൾക്ക്

 2024-25 3.56 ശതമാനത്തിന്റെയും,

2025-26- 3.2 ശതമാനത്തിന്റെയും

 വർദ്ധനവ് മാത്രമാണ് വരുത്തിയിട്ടുള്ളത്.

 എൽടി വ്യാവസായിക

 ഉപഭോക്താക്കൾക്കാകട്ടെ 2024-252.31

 ശതമാനവും, 2025-26 1.29 ശതമാനവും

 ആണ് വർദ്ധനവുണ്ടാവുക എച്ച് ടി

 വ്യാവസായിക ഉപഭോക്താക്കളുടെപരമാവധി

 വർദ്ധനവ് 1.20 ശതമാനം മാത്രമാണ്

           ഗാർഹിക വിഭാഗം ഉപഭോക്താക്കളിൽ

 പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന

 ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക്നിരക്ക്

 വർധന ഇല്ലാതെ 1.50 രൂപാ നിരക്കിൽ

 തുടർന്നും വൈദ്യുതി ലഭ്യമാക്കും 32,000

 ഉപഭോക്താക്കൾക്കാണ് ആനുകൂല്യം

 ലഭിക്കുന്നത്.


           ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള

 കുടുംബങ്ങളിൽ കാൻസർ രോഗികളോ

 സ്ഥിരമായി അംഗവൈകല്യം

 ബാധിച്ചവരോഉണ്ടെങ്കിൽ പ്രതിമാസം 100

 യൂണിറ്റുവരെയുള്ള ഉപയോഗത്തിന് താരിഫ്

 വർധന ഇല്ല വിഭാഗത്തിന്റെ കണക്റ്റഡ്

 ലോഡ്പരിധി 1000 വാട്ടിൽ നിന്ന് 2000

 വാട്ടായി ഉയർത്തിയിട്ടുമുണ്ട്.


           50 യൂണിറ്റ് വരെ പ്രതിമാസം

 ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക്

 ഫിക്സഡ് ചാർജിൽ അഞ്ചുരൂപയുടെയും,

 എനർജി ചാർജിൽ 5 പൈസയുടെയും മാത്രം

 വർദ്ധനവാണ് വരുത്തിയിട്ടുള്ളത്അതായത്

 ആകെ പ്രതിമാസ വർദ്ധനവ് കേവലം10 രൂപ

 മാത്രമാണ്അതായത് പ്രതിദിന വർദ്ധനവ് 26

 പൈസ മാത്രമാണെന്ന് സാരംഏകദേശം 

26 ലക്ഷം ഗാർഹികഉപഭോക്താക്കൾ ആണ്

  വിഭാഗത്തിലുള്ളത്


                                        

          250 യൂണിറ്റ് വരെ പ്രതിമാസ ഉപയോഗം

 ഉള്ളവർക്ക് അഞ്ച് മുതൽ 15 രൂപ വരെയാണ്

 വർദ്ധനവ് വരുത്തിയിട്ടുള്ളത്എനർജി

 ചാർജിൽ 10 മുതൽ 30 പൈസ വർദ്ധനവ്

 വരുത്തിയിട്ടുണ്ട്. 250 യൂണിറ്റ് ഉപയോഗിക്കുന്ന

 ഒരു ഗാർഹികഉപഭോക്താവിനുണ്ടാകുന്ന

 വർദ്ധനവ് 48 രൂപയാണ്

          250 യൂണിറ്റിനു മുകളിൽ ഉപഭോഗമുള്ള

 ഗാർഹിക ഉപഭോക്താക്കൾക്ക് ToD (ടൈം ഓഫ്

 ഡേബില്ലിംഗ് സമ്പ്രദായംഏർപ്പെടുത്തും.

 ഇവരുടെ പകൽ സമയത്തെ എനർജി ചാർജിൽ 

10% ഇളവ് നൽകുംവീടിനോട് ചേർന്ന്

 ചെറുവാണിജ്യവ്യവസായ സംരംഭങ്ങൾ 

(നാനോ യൂണിറ്റ്നടത്തുന്ന

 വീട്ടമ്മമാർക്കുൾപ്പെടെ പകൽ വൈദ്യുതി 

നിരക്ക് കുറയുന്നത്സഹായകരമാകും. 5

 ലക്ഷത്തോളം ഉപഭോക്താക്കൾക്ക് ഇതിൻ്റെ

 പ്രയോജനം ലഭിക്കും.

വാണിജ്യ ഉപഭോക്താക്കൾക്ക് എനർജി

 ചാർജിൽ വർദ്ധനയില്ലമീറ്റർ വാടകയും

 വർദ്ധിപ്പിച്ചിട്ടില്ല


          എൽ.ടിവ്യവസായിക

 ഉപഭോക്താക്കൾക്ക് പകൽ സമയത്ത് 

എനർജി ചാർജിൽ 10 ശതമാനം കുറവ്

 വരുത്തുംവിഭാഗം ഉപഭോക്താക്കൾക്ക്

 താരിഫിൽ വർദ്ധനവ് ഉണ്ടാകുമെങ്കിലും

പകൽ സമയത്തെ ToD നിരക്കിൽ

 ഇളവ്അനുവദിച്ചിട്ടുള്ളതിനാൽ പ്രതിമാസ

 വൈദ്യുതി ചാർജിൽ കുറവ് വരുമെന്നാണ്

 കണക്കാക്കപെട്ടിട്ടുള്ളത്.  

         ആകെയുള്ള 107.36 ലക്ഷം ഗാർഹിക

 ഉപഭോക്താക്കളിൽ പ്രതിമാസം 150 യൂണിറ്റിൽ

 കുറഞ്ഞ ഉപയോഗമുള്ള(83.77ലക്ഷം)

 ഉപഭോക്താക്കളുടെ പ്രതിദിന വർദ്ധനവ് 1.60

 രൂപയിൽ താഴെയാണ്അനാഥാലയങ്ങൾ,

 വൃദ്ധ സദനങ്ങൾതുടങ്ങിയവയുടെ താരിഫ്

 വർധിപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്

         വൈദ്യുതി ചാർജിംഗ് സ്റ്റേഷനുകൾക്കുള്ള

 ഫിക്സഡ് ചാർജ് പൂർണ്ണമായും

 ഒഴിവാക്കിയിട്ടുണ്ട്ഇത് 

 മേഖലയിൽകൂടുതൽ നിക്ഷേപം

 ക്ഷണിച്ചുവരുത്തും.     

നിരവധിയായ സബ്സിഡികളും

 ഇളവുകളുമാണ് ഉപഭോക്താക്കൾക്ക്      

      കെ.എസ്..ബി ലഭ്യമാക്കിവരുന്നത്.

 എൻഡോസൾഫാൻ ദുരിതബാധിതർക്ക്

 പ്രതിമാസം 150 യൂണിറ്റ് വരെ 1.5 രൂപാ

 നിരക്കിലും കാൻസർ ബാധിച്ചതോ

 സ്ഥിരമായഅംഗവൈകലും സംഭവിച്ചതോ 

ആയ വ്യക്തി അംഗമായ ദാരിദ്ര്യരേഖയ്ക്കു

 താഴെയുള്ള കുടുബങ്ങൾക്ക് (2000 വാട്സ്

 വരെകണക്റ്റഡ് ലോഡുള്ളത്പ്രതിമാസം 

100 യൂണിറ്റ് വരെ 1.50 രൂപ നിരക്കിൽ

 വൈദ്യുതി നൽകി വരുന്നു

          സംസ്ഥാനത്ത് ഗാർഹിക

 ഉപഭോക്താക്കൾക്ക്കേരളാ സംസ്ഥാന

 വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ 

25.07.2012-ലെഉത്തരവ് പ്രകാരമുള്ള 

താരിഫ് വർദ്ധനവിൽ നിന്നും ഇളവ്

 നൽകാനാണ് ഗവൺമെന്റ് സബ്സിഡി നൽകി

 തുടങ്ങിയത്സബ്സിഡി ഇപ്പോഴും

 തുടരുകയാണ്ഇത്  പ്രതിമാസം 40 യൂണിറ്റ്

 വരെ യൂണിറ്റൊന്നിന് 35 പൈസയും 41

 യൂണിറ്റ് മുതൽ 120 യൂണിറ്റ് വരെ

 യൂണിറ്റൊന്നിന് 50 പൈസയും ആണ്.

 പ്രതിമാസം 120 യൂണിറ്റ് വരെ ഉപയോഗമുള്ള

 സിംഗിൾ ഫേസ് ഗാർഹികഉപഭോക്താക്കൾക്ക്  

20 രൂപ ഫിക്സഡ് ചാർജ് ഇനത്തിൽ

 സബ്സിഡി നൽകി വരുന്നുണ്ട്.

72 ലക്ഷത്തിലേറെ വരുന്ന ഉപഭോക്താക്കൾക്ക്

 പ്രതിമാസം വരുന്ന വർദ്ധന കേവലം 10 രൂപ

 മാത്രമാണ്.

                                                 

         പ്രതിമാസം 30 യൂണിറ്റ് വരെ

 ഉപയോഗമുള്ള 500 വാട്ട്സിൽ താഴെ

 കണക്റ്റഡ് ലോഡുള്ള

 സാമൂഹികമായുംസാമ്പത്തികമായും

 പിന്നോക്കാവസ്ഥയിലുള്ള ഗാർഹിക

 ഉപഭോക്താക്കൾക്ക് ഗവണ്മെന്റ് സബ്സിഡി

 നൽകി വൈദ്യുതിസൗജന്യമായാണ് നൽകി

 വരുന്നത്കൂടാതെ  പ്രതിമാസം 41 മുതൽ 50

 യൂണിറ്റ് വരെ ഉപഭോഗമുള്ള  ദാരിദ്ര്യ

 രേഖയ്ക്ക്താഴെയുള്ള ഗാർഹിക

 ഉപഭോക്താക്കൾക്ക് ഗവൺമെന്റ് 

 സബ്സിഡിയായിവൈദ്യുതി  യൂണിറ്റൊന്നിന് 

1.50 രൂപാ നിരക്കിൽനൽകി വരുന്നു.      

           ലോ ടെൻഷൻ വിഭാഗത്തിൽപ്പെടുന്ന

 കാർഷിക ഉപഭോക്താക്കൾക്ക് യൂണിറ്റിന്  85

 പൈസാനിരക്കിലാണ് സബ്സിഡി നൽകി

 വരുന്നത്

         എല്ലാ വിഭാഗത്തിലുമായി ഏകദേശം 

76 ലക്ഷം ഉപഭോക്താക്കൾക്ക് വിവിധങ്ങളായ

 സബ്സിഡി ആനുകൂല്യങ്ങൾലഭിക്കുന്നുണ്ട്.  

          2024-25- റെഗുലേറ്ററി കമ്മീഷൻ

 അംഗീകരിച്ച വൈദ്യുതിയുടെ ശരാശരി വില 

(Average Cost of Supply) യൂണിറ്റൊന്നിന് 

7.30 രൂപയാണ്എന്നാൽ ഒരു യൂണിറ്റ്

 വൈദ്യുതിയുടെ വിലയായി നിലവിൽ

 അനുവദിച്ചിട്ടുള്ളത് 6.96 രൂപമാത്രമാണ് .

 അതായത് ഓരോ യൂണിറ്റ് വൈദ്യുതി

 വിൽക്കുമ്പോഴും      34 പൈസ വരുമാനത്തിൽ

 കുറവു വരുന്നുയഥാർത്ഥവിലയേക്കാൾ 34

 പൈസ കുറച്ചാണ് കമ്മീഷൻ വിൽപന വില

 നിർണ്ണയിച്ചിരിക്കുന്നത് എന്ന് സാരം.


           റെഗുലേറ്ററി കമ്മീഷൻ നിലവിൽ

 വന്നതിനു ശേഷം സംസ്ഥാനത്ത് ആദ്യമായി  

 വൈദ്യുതി താരിഫ് പരിഷ്കരണംനടന്നിട്ടുള്ളത്

 2002-ലാണ്പ്രസ്തുത പരിഷ്കരണം

 കഴിഞ്ഞ് പത്ത് വർഷ കാലയളവിനു ശേഷം 

2012-ലാണ് അടുത്തതാരിഫ് പരിഷ്കരണം

 നടന്നത്പിന്നീട്  2013, 2014, 2017 എന്നീ

 വർഷങ്ങളിലും താരിഫ് പരിഷ്കരണം

 നടന്നിട്ടുണ്ട്. 2012- 24%, 2013- 9.1%,

2014- 6.7%, 2017- 4.77%, 2019- 

7.32%. 2022- 7.32%., 2023- 3.20%

 എന്നിങ്ങനെയായിരുന്നു വർദ്ധനവ്.

 എന്നിരുന്നാലും   താരിഫ്

 പരിഷകരണങ്ങളൊന്നും തന്നെ അന്ന്

 നിലവിലുണ്ടായിരുന്നറവന്യു കമ്മി

 പൂർണ്ണമായും നികത്തുന്ന തരത്തിലായിരുന്നില്ല.

 സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ്റ 

28.06.2024-ലെട്രൂ അപ്പ് ഉത്തരവ് പ്രകാരം 

(2022-23) 01.04.2023 വരെയുള്ള സഞ്ചിത

 റവന്യൂ കമ്മി 6408.37 കോടി രൂപയും,  

2023-24 -ലെ ട്രൂ അപ്പ് പെറ്റീഷൻ പ്രകാരമുള്ള

 റവന്യൂ കമ്മിയായ 1323.95 കോടി രൂപയും

 കൂടിച്ചേരുമ്പോൾ 31.03.2024-ലെ

 സഞ്ചിതകമ്മി 7732.32 കോടി രൂപയാകും

           2016-ലെ ദേശീയ വൈദ്യുതി

 നയമനുസരിച്ച് ഇപ്രകാരം അംഗീകരിക്കപ്പെട്ട

 വരുമാന കമ്മി ഏറിയ പക്ഷം ഏഴ്

 വർഷംകൊണ്ട് അതിന്റെ പലിശ ഉൾപ്പെടെ

 നികത്തിയെടുക്കേണ്ടതാണ് മുൻ

 കാലകമ്മി

 കുറഞ്ഞൊരളവിലെങ്കിലുംനികത്തിയില്ലെങ്കിൽ

 സ്ഥാപനത്തിന്റെ നിലനിൽപ്പിനെ തന്നെ

 ദോഷകരമായി ബാധിക്കും.

          കൂടാതെ കൺട്രോൾ പീരീയഡ്

 കാലയളവിൽ (2022 – 2027)  വിവിധ

 കാരണങ്ങളാൽ വർദ്ധിച്ചുവരുന്ന

 പ്രവർത്തനപരിപാലന ചെലവുകൾ

അവശ്യം നടത്തപ്പെടേണ്ട പ്രവർത്തന മൂലധന

 നിക്ഷേപ പ്രവർത്തികൾക്കുള്ള

 ചെലവുകൾവർദ്ധിച്ചുവരുന്നുഅതിനാൽ

 ആവശ്യം വേണ്ട നിയമാനുസൃതമായ

 ചിലവുകൾ നിറവേറ്റുന്നതിനും,

 സ്ഥാപനത്തിന്റെസുസ്ഥിരമായ നിലനിൽപ്പിനും

 വേണ്ടിയാണ് താരിഫ് പരിഷ്കരണം

 നിർദേശ്ശിക്കാൻ കെ.എസ്..ബി

 നിർബന്ധിതമായത്.




Author
Citizen Journalist

Goutham prakash

No description...

You May Also Like