രണ്ട് ഗ്രന്ഥങ്ങളുടെ പ്രകാശനം നടന്നു.
- Posted on May 30, 2025
- News
- By Goutham prakash
- 220 Views
സ്വന്തം ലേഖകൻ.
മാധ്യമപ്രവർത്തകൻ ജയൻ മഠത്തിലിൻ്റെ'പ്രണയമേ മരണമേ എന്നെയൊന്ന് പുണരൂ “ എന്ന പുസ്തകവും,സംസ്ഥാന അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസറും എഴുത്തുകാരിയുമായ ഷർമിള സി നായരുടെ'പാട്ട് പ്രണയം ജീവിതം.' എന്ന പുസ്തകവും തിരുവനന്തപുരം പ്രസ് ക്ലബിലെ റ്റി എൻ ജി ഹാളിൽ പ്രകാശനം ചെയ്യപ്പെട്ടു.
എഴുത്തുകാരായ കെ വി മോഹൻ കുമാറും , ജി . ആർ ഇന്ദുഗോപനും ചേർന്നാണ് പ്രകാശനം നിർവ്വഹിച്ചത്. ജയൻ മഠത്തിലിൻ്റെ മൂന്നാമത്തെ പുസ്തകമാണ് പ്രണയമേ മരണമേ എന്നെയൊന്ന് പുണരൂ. പ്രണയത്തെയും ഏകാന്തതയെയും അന്ത:സംഘർഷങ്ങളെയും മരണാഭിവാഞ്ഛയെയും ആഴത്തിൽ പുണർന്ന ലോകപ്രശസ്തരായ പതിനൊന്ന് എഴുത്തുകാരികളുടെ എഴുത്തുജീവിതത്തിലൂടെയുള്ള സൂക്ഷ്മമായ സഞ്ചാരമാക് ഈ പുസ്തകം.
ഷര്‍മിളയുടെ രണ്ടാമത്തെ പുസ്തകമാണ് “പാട്ട് പ്രണയം ജീവിതം “. ആദ്യ പുസ്തകം “ഫാൻ്റസിയിൽ ജീവിച്ചവർക്കതേ പറ്റൂ എന്ന കവിതാ സമാഹാരമാണ്. പ്രണയവും അനുഭവങ്ങളും ഓർമ്മകളും ജീവിതവും ഇഴചേർന്ന സംഗീതസാന്ദ്രമായ പുസ്തകമാണ് പാട്ട് പ്രണയം ജീവിതം. ഷർമിളയുടെ പാർട്ടോർമ്മകളുടെ സവിശേഷത പാട്ടിന്റെ പിറവിയിലേക്കും പശ്ചാത്തലത്തിലേക്കും നീങ്ങുന്ന അന്വേഷണങ്ങളും ആ ഗാനത്തിന്റെ വരികളിൽ ഊന്നി നിന്നുകൊണ്ട് ജീവിത സമസ്യകളെക്കുറിച്ചുള്ള വിശകലനവുമാണ്.
പ്രകാശന ചടങ്ങില്‍ കേന്ദ്രസാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗം ഡോ. സാബു കോട്ടുക്കല്‍ അധ്യക്ഷത വഹിച്ചു. അജിത്ത് എസ്. ആര്‍. ആമുഖപ്രഭാഷണം നടത്തി. സി. ആര്‍. ജോസ് പ്രകാശ് സംസാരിച്ചു. ഷര്‍മിള സി. നായര്‍ മറുപടി പ്രസംഗം നടത്തി. പി.എസ്. സുരേഷ് സ്വാഗതവും ജയന്‍ മഠത്തില്‍ നന്ദിയും പറഞ്ഞു. ചലച്ചിത്ര പിന്നണി ഗായിക പ്രമീളയാണ് ഏകോപനം നിര്‍വഹിച്ചത്. സൈകതം ബുക്‌സാണ് ഇരു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്.
