ജനറേറ്റീവ് എ.ഐ.യിൽ നിന്നും ഏജന്റിക് എ.ഐ.യിലേക്കുള്ള പരിണാമം ചർച്ച ചെയ്ത് ഐ.ബി.എം സെമിനാര്‍.

കൊച്ചി: നിര്‍മ്മിത ബുദ്ധി (എഐ) മേഖലയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളായ ജനറേറ്റീവ് എഐ, ഏജന്റിക് എഐ എന്നിവയെക്കുറിച്ച് ഇൻഫോപാർക്കിൽ  ഐബിഎം സംഘടിപ്പിച്ച ഉന്നതതല സെഷൻ ശ്രദ്ധേയമായി. ഐബിഎം ഇന്ത്യ സോഫ്റ്റ്‌വെയർ ലാബ് വൈസ് പ്രസിഡന്റ് വിശാൽ ചഹൽ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ നാൽപ്പതിലധികം പ്രമുഖ കമ്പനികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.


വെറും വിവരങ്ങൾ സൃഷ്ടിക്കുന്ന ജനറേറ്റീവ് എഐയിൽ നിന്ന്, സ്വയം തീരുമാനങ്ങളെടുക്കാനും സങ്കീർണ്ണമായ ജോലികൾ പൂർത്തിയാക്കാനും ശേഷിയുള്ള 'ഏജന്റിക് എഐ' സിസ്റ്റങ്ങളിലേക്കുള്ള കുതിച്ചുചാട്ടത്തെക്കുറിച്ച് വിശാൽ ചഹല്‍ വിശദീകരിച്ചു. ഭാവിയില്‍ ബിസിനസ് ലോകത്തും ദൈനംദിന ജീവിതത്തിലും ഈ സാങ്കേതികവിദ്യ വരുത്താൻ പോകുന്ന വൻ മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ ഐബിഎം നടത്തുന്ന ഗവേഷണങ്ങളും ഈ പദ്ധതികളില്‍ സംസ്ഥാനത്തെ ഐടി ആവാസവ്യവസ്ഥ വഹിക്കാൻ പോകുന്ന പങ്കും സെഷനിൽ ചർച്ചയായി.


ഇൻഫോപാർക്ക്, ടെക്നോപാര്‍ക്ക്, സ്മാർട്ട് സിറ്റി തുടങ്ങിയവയില്‍ നിന്നുള്ള പ്രമുഖ ഐടി കമ്പനികളില്‍ നിന്നുള്‍പ്പെടെ ടെക് ലീഡർമാരും എഞ്ചിനീയർമാരുമടങ്ങുന്ന സംഘമാണ് പരിപാടിയില്‍ പങ്കെടുത്തത്. സ്റ്റാർട്ടപ്പുകൾക്കും വൻകിട കമ്പനികൾക്കും എഐ സാങ്കേതികവിദ്യ പ്രായോഗികമായി എങ്ങനെ നടപ്പിലാക്കാമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സെഷന്റെ ഭാഗമായി നടന്നു. ഇത്തരം ഹൈ-പ്രൊഫൈൽ സാങ്കേതിക സംവാദങ്ങൾ കേരളത്തിലെ ഐടി മേഖലയിലേക്ക് കൂടുതൽ ആഗോള നിക്ഷേപങ്ങളെയും പ്രൊഫഷണലുകളെയും ആകർഷിക്കാൻ സഹായിക്കും. എഐ മേഖലയില്‍ അനുദിനം നടന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ അടുത്തറിയാന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് ഇതിലൂടെ സാധിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like