കര്‍ണാടക മുന്‍ പൊലീസ് മേധാവി ഓം പ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തി.
- Posted on April 21, 2025
- News
- By Goutham prakash
- 160 Views
കര്‍ണാടകയിലെ മുന്‍ പൊലീസ് മേധാവി ഓം പ്രകാശിനെ ബംഗളുരുവിലെ സ്വന്തം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തില്‍ പരിക്കുകളുണ്ടെന്നും മൃതദേഹം രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. അതേ സമയം സംഭവത്തില്‍ ഓം പ്രകാശിന്റെ ഭാര്യ പല്ലവിയേയും മകള്‍ കൃതിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല നടത്തിയത് ഭാര്യ പല്ലവിയും മകളും ചേര്‍ന്നാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലയ്ക്ക് കാരണം സ്വത്ത് തര്‍ക്കമാണെന്ന് പൊലീസ് വിലയിരുത്തുന്നു.
