പരിസ്ഥിതി ലോല മേഖലയിലെ അനധികൃത കുടിയേറ്റവും ഖനനവുമാണ് വയനാട് ദുരന്തത്തിന് കാരണമെന്ന് കേന്ദ്ര മന്ത്രി
- Posted on August 06, 2024
- News
- By Varsha Giri
- 305 Views
ജൈവാവാസ്ഥ തകർത്ത് പരിസ്ഥിതി ലോല മേഖലയിലെ അനധികൃത കുടിയേറ്റവും ഖനനവുമാണ് വയനാട് ദുരന്തത്തിന് കാരണമെന്ന് കേന്ദ്ര വനം - പരി സ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്.പ്രാദേശീക ഭരണകൂടത്തിന്റെ ഒത്താശയോടെ നടന്നത്.അനധികൃത മനുഷ്യ വാസത്തിന് പ്രാദേശീക രാഷ്ട്രീയക്കാർസംരംക്ഷണം നൽകി, അതീവ ദുർബ്ബല ആവാസ വ്യവസ്ഥ കൈയ്യേറ്റം ചെയ്തു.
സംസ്ഥാന സർക്കാർ ഇത്തരം നിയമ വിരുദ്ധ നടപടികൾക്ക് സംരംക്ഷണം നൽകിയെന്നും മന്ത്രി ആരോപിച്ചു.പരിസ്ഥിതി ലോല മേഖലക്കായി പ്രത്യേക പദ്ധതി തയ്യാറാക്കണം.അനധികൃത കുടിയേറ്റവും ഖനനവും കർശനമായി തടയണം.
ഹിമാലയ മല നിരകളെ പോലെ ദുർബ്ബലമായ ആവാസ വ്യവസ്ഥ ഭൂമികയാണ് പശ്ചിമ ഘട്ട മലനിരകളും, ഇവ സംരംക്ഷിച്ചാൽ മാത്രമേ ദുരന്തത്തെ പ്രതിരോധിക്കാൻ കഴിയുവെന്നും മന്ത്രി വ്യക്തമാക്കി.കഴിഞ്ഞ പത്ത് വർഷത്തിനിടെ വയനാട്ടിൽ ഒരു വികസന പ്രവർത്തനത്തിനും അനുമതി നൽകിയിട്ടില്ല.കള്ളാടി മുതൽ മേപ്പാടി വരെയുള്ള തുരങ്കപ്പാതക്ക് മാത്രമാണ് അനുമതി നൽകിയത്.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലകളുടെ വിജ്ഞാപനത്തിന് സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞ് നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

