താളമായി, അനുഭൂതിയായി സുകന്യ രാംഗോപാലിന്റെ ഘടതരംഗം,താള വാദ്യത്തിലെ ഉച്ച നീചത്വത്തിനെതിരെ പ്രതിരോധിച്ച കലാകാരി.
- Posted on July 14, 2025
- News
- By Goutham prakash
- 111 Views
സി.ഡി. സുനീഷ്
താളവാദ്യത്തിലെ ഉച്ച നീചത്വത്തിൽ വേദിയിൽ നിന്നും ഇറക്കി വിട്ട സുകന്യ രാം ഗോപാൽ ഒട്ടും തളർന്നില്ല.
ഘട തരംഗ വാദ്യത്തിലെ ലോകം അറിയപ്പെടുന്ന കലാകാരിയായി സുകന്യ മാറിയത് അർപ്പണവും പ്രതിബദ്ധതയും കൊണ്ടാണ്.
സമസ്ത മേഖലകളിലും സ്ത്രീ അകറ്റി നിർത്തപ്പെടുന്ന
സ്ത്രീകൾ തളർന്നിരിക്കാതെ പോരാടിയും
സംഗീത സപര്യയെ മാറോടണച്ചും
ആണ് സുകന്യ
ഘട തരംഗ വാദ്യത്തിലെ ഉന്നതിയിലെത്തിയത്.
കലഹവും വിഭജനവുമല്ല
എല്ലാ ജാതി - മത - ഉച്ച - നീചത്വ ചിന്തകൾക്കെതിരെ പോരാടി, സുകന്യ അക്ഷരാർത്ഥത്തിൽ ഈ കാലഘട്ടത്തിന് നൽകിയ സന്ദേശമാണീ
കലാ സപര്യ.
അതേ സുകന്യ പാടുകയും പോരാടി എല്ലാ അവഗണനകളേയും തൂത്തെറിയുകയുമാണ് ചെയ്തത്.
തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു ഇന്ത്യൻ കർണാടക സംഗീതജ്ഞയാണ് സുകന്യ രാംഗോപാൽ . കർണാടക സംഗീതത്തിലെ ആദ്യത്തെ വനിതാ ഘടം
വിദ്വാൻ എന്നാണ് അവർ അറിയപ്പെടുന്നത് . കർണാടക വാദ്യോപകരണങ്ങൾ, എന്നിവകളിൽ പ്രാവീണ്യം
നേടിയിട്ടുണ്ട്.
തമിഴ് നാട്ടിലെ
മയിലാടുതുറയിൽ 1957 ജൂൺ
13നാണ് ഈ കലാകാരിയുടെ ജനനം.
സംഗീത നാടക അക്കാദമി അവാർഡ്,
കർണാടക സംഗീത നൃത്യ അക്കാദമി അവാർഡ് തുടങ്ങി
അനേകം ദേശീയ - അന്തർദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
താളവാദ്യോത്സവത്തിൽ കേരളം കാത്തിരുന്നത് സുകന്യ രാംഗോപാലിന്റെ ഘടതരംഗം എന്ന പരിപാടിക്കായിരുന്നു. വാദ്യോത്സവത്തിന്റെ രണ്ടാംദിനം രാത്രിയിലാണ് സുകന്യ രാംഗോപാലിൻ്റെ ഘടതരംഗം അരങ്ങേറിയത്. മൃദംഗവുമായി ലക്ഷ്മിയും മോർസിങ്ങുമായി ഭാഗ്യലക്ഷ്മിയും ഓടക്കുഴലുമായി വാണി മഞ്ജുനാഥും ഘടക തരംഗത്തിൽ പങ്കാളികളായി
ഘടംവാദനരംഗത്തെ അസാധാരണ പ്രതിഭയാണ് സുകന്യ രാംഗോപാല്‍ .പുരുഷന്മാര്‍ അരങ്ങുവാണിരുന്ന ഘടംവാദനരംഗത്തേക്കുള്ള സുകന്യ രാംഗോപാലിന്റെ കടന്നുവരവ് വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒരിക്കല്‍ ഒരു കച്ചേരിയില്‍ അവര്‍ക്കൊപ്പം മൃദംഗം വായിക്കാന്‍ പുരുഷന്മാര്‍ വിസമ്മതിച്ച് വേദിയില്‍ നിന്ന് ഘടം വായിക്കാന്‍ അനുവദിക്കാതെ ഇറക്കിവിട്ട അനുഭവം സുകന്യക്കുണ്ട്. സ്ത്രീകളെമാത്രം ഉള്‍പ്പെടുത്തി സ്ത്രീതാള്‍തരംഗ് എന്ന സിംഫണി രൂപീകരിച്ച് ലോകമെമ്പാടും അവതരിപ്പിച്ചാണ് സുകന്യ രാംഗോപാല്‍ അതിനു സര്‍ഗ്ഗാത്മകമായി മറുപടി നല്‍കിയത്.
നാട്ടരാഗത്തിൽ തുടക്കം കുറിച്ച ഘടതാൾതരംഗ് സ്ത്രീ താൾതരംഗിൻ്റെ തീം മ്യൂസിക്ക് കൂടി വാദ്യോത്സവത്തിൽ അവതരിപ്പിച്ചപ്പോൾ അവർ കടന്നു മുന്നേറിയ വിവേചനത്തിൻ്റെയും അതിജീവനത്തിൻ്റെയും കഥയറിഞ്ഞ സദസ്സ് ആഹ്ലാദാരവം മുഴക്കി. നിരത്തി വെച്ച ഘടങ്ങളിൽ അതിദ്രുതം വിരലുകൾ പായിച്ച് അവർ തീർത്ത സംഗീത തരംഗത്തിൽ ശ്രോതാക്കൾ ആവേശഭരിതരായി. മറക്കാനാവാത്ത സംഗീത രാത്രിയാണ് സുകന്യാ രാം ഗോപാൽ തൃശൂരിന് സമ്മാനിച്ചത്.വലചി രാഗത്തിലാണ് സുകന്യ പരിപാടി അവസാനിപ്പിച്ചത്.
സുകന്യ രാംഗോപാലിൻ്റെ ഘടംവാദനത്തെ ഹൃദയത്തിലേക്കാണ് ആസ്വാദക വൃന്ദം ചേർത്തുവച്ചത്.
സുകന്യ പാടുകയും അസമത്വങ്ങൾക്കെതിരെ പൊരുതുകയുമാണ് ചെയ്യുന്നത് ഇരുളും വിഭജനവും പടർത്തുന്ന ശക്തികൾക്ക് താക്കീതായി.
