ജോൺ മത്തായിയുടെ റിപോർട്ട് പരിഗണിക്കരുത് : ഡോ. വി.സുഭാഷ് ചന്ദ്ര ബോസ്.

വയനാട് ചൂരൽമല ഉരുൾപൊട്ടലിൻെറ സമഗ്ര ശാസ്ത്രിയ പഠനം അനിവാര്യം

സ്വന്തം ലേഖകൻ.

കൽപ്പറ്റ.വയനാട് ചൂരൽമല ഉരുൾപൊട്ടലിൻെറ സമഗ്ര ശാസ്ത്രിയ പഠനം അനിവാര്യം 

ജോൺ മത്തായി സമിതി റിപ്പോർട്ട് അപൂർണ്ണം.വയനാട് ചൂരൽമല ഉരുൾപൊട്ടൽ പഠിക്കാൻ കേരള സർക്കാർ നിയോഗിച്ച ജോൺ മത്തായി ചെയർമാൻ ആയ സമിതിയുടെ പഠന റിപ്പോർട്ട് അശാസ്ത്രീയവും ഫീൽഡ്തല യാഥാർത്ഥ്യങ്ങളുമായി പൊരുത്തപെടാത്തതും ആയതിനാൽ ആ റിപോർട്ട് സർക്കാർ പരിഗണിക്കരുതെന്നു കേരള സംസ്ഥാന പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസന സമിതി ചെയർമാന്യും ജല വിഭവ വകുപ്പ് മുൻ ഡയറക്ടറും ഭൗമ ശാസ്ത്രജ്ഞനുമായ ഡോ . വി.സുഭാഷ് ചന്ദ്ര ബോസ് ആവശ്യപ്പെട്ടു.

2025 ലെ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനില്‍ തിരുവനന്തപുരവും

ജോൺ മത്തായി റിട്ടയർ ചെയ്ത ഉദ്യോഗസ്ഥനും നിരവധി സ്വകാര്യ സ്ഥാപനങ്ങളുടെ കൺസൽട്ടൻ്റ് ഉo ആണ്.

നിലവിൽ കേന്ദ്ര സംസ്‌ഥാന സ്ഥാപനങ്ങളിലെ സീനിയർ ശാസ്ത്ര സങ്കേതിക വിദഗ്ധരുടെ പാനൽ പഠനം നടത്തണം.

ജിയോളജികൽ സർവേ ഓഫ് ഇന്ത്യ, എൻ സെസ്, സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ്, സ്റ്റേറ്റ് ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെൻ്റ്, സി.ഡബ്ളൂ.ആർ, ഡി. എം, മണ്ണ് സംരക്ഷണ വകുപ്പ്,സോഷ്യൽ സയൻറിസ്റ്, ഐ. എം. ഡി തുടങ്ങിയ വിഭാഗങ്ങളിലെ സീനിയർ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 ദുരന്ത ബാധിതരായവരിൽ നിന്നുൾപ്പെടെ വിവരങ്ങൾ ശേഖരിച്ചു സമഗ്രവും ശാസ്ത്രീയവുമായ പഠന റിപ്പോർട്ട് തയ്യാറാക്കി പുനരധിവാസം പൂർത്തീകരിക്കണo.



Author
Citizen Journalist

Goutham prakash

No description...

You May Also Like