ഹെല്‍ത്ത്ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കെഎസ് യുഎം ബിഗ് ഡെമോ ഡേ 9.0
- Posted on March 09, 2023
- News
- By Goutham prakash
- 276 Views
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) ബിഗ് ഡെമോ ഡേ ഒന്‍പതാം പതിപ്പിന്‍റെ ഭാഗമായി വെര്‍ച്വല്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 15 ന് നടക്കുന്ന പരിപാടിയില്‍ കേരളത്തിലെ മികച്ച 10 ഹെല്‍ത്ത്ടെക് സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. വ്യവസായികള്‍ക്കും നിക്ഷേപകര്‍ക്കും സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള ഉത്പന്നങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്തുന്നതിന് എക്സ്പോ വേദിയൊരുക്കും. ഹെല്‍ത്ത്ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും ബിസിനസ് അവസരങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള വേദി കൂടിയാണ് 'ബിഗ് ഡെമോ ഡേ 9.0'. ലോഗ്ഫൈ, ആസ്ട്രെക്, ഹൈഫ, മെഡ്സെല്‍, ജുക്സ്റ്റാസിം, എന്‍പ്രൊഡക്ട്സ്, ഷെബര്‍ത്ത്, ഹെക്ക, ഡെസിന്‍റോക്സ്, പരിഹാര്‍ തുടങ്ങിയ ഹെല്‍ത്ത്ടെക് സ്റ്റാര്‍ട്ടപ്പുകള്‍ എക്സ്പോയിലുണ്ടാകും. പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കോര്‍പറേറ്റുകള്‍, നിക്ഷേപകര്‍, ബിസിനസ് പങ്കാളികള്‍, എംഎസ്എംഇകള്‍, ആശുപത്രികള്‍ തുടങ്ങിയവയ്ക്ക് മുന്നില്‍ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 12. രജിസ്ട്രേഷന്‍ ലിങ്ക്: https://bit.ly/bddhealth9
കൂടുതല്‍ വിവരങ്ങള്‍ക്ക്: business.startupmission.in
സ്വന്തം ലേഖകൻ
