ശബരിമലയിൽ കെ.എസ്.ആർ.ടി.സി. നടത്തിയത് 8657 ദീർഘദൂര ട്രിപ്പുകൾ.

ശബരിമല.- ശരാശരി പ്രതിദിന വരുമാനം 46

 ലക്ഷം രൂപ

പമ്പ-നിലയ്ക്കൽ റൂട്ടിൽ 43,241 ട്രിപ്പ് നടത്തി


ശബരിമലശബരിമല മണ്ഡല-മകരവിളക്ക്

 ഉത്സവത്തോടനുബന്ധിച്ച് ഇതുവരെ

 കെ.എസ്.ആർ.ടിസി. 8657

 ദീർഘദൂരട്രിപ്പുകൾ നടത്തിപമ്പ-നിലയ്ക്കൽ

 റൂട്ടിൽ 43,241 ട്രിപ്പാണ് നടത്തിയതെന്ന്

 കെ.എസ്.ആർ.ടി.സിപമ്പ സ്‌പെഷൽ

 ഓഫീസർകെ.പിരാധാകൃഷ്ണൻ പറഞ്ഞു.

 ശരാശരി പ്രതിദിന വരുമാനം 46 ലക്ഷം

 രൂപയാണ്.

180 ബസുകൾ പമ്പ യൂണിറ്റിൽ മാത്രം സർവീസ്

 നടത്തുന്നുപ്രതിദിനം ശരാശരി 90,000

 യാത്രക്കാരാണ്കെ.എസ്.ആർ.ടി.സി.യെ

 ആശ്രയിക്കുന്നത്തെങ്കാശിതിരുനൽവേലി

 എന്നിവിടങ്ങളിലേക്ക് സർവീസുകൾ

 നടത്തുന്നുണ്ട്കോയമ്പത്തൂർചെന്നൈ,

 പഴനി എന്നിവിടങ്ങളിലേക്ക് വരുംദിവസങ്ങളിൽ

 കൂടുതൽ സർവീസ് ആരംഭിക്കും

പമ്പ ത്രിവേണിയിൽനിന്ന് പമ്പ ബസ്

 സ്റ്റാൻഡിലേക്ക് രണ്ടു ബസുകൾ

 സർവീസുകളും നടത്തുന്നുണ്ട്നിലയ്ക്കൽ

 ബസ്സ്റ്റാൻഡിൽ നിന്ന് പാർക്കിങ് ഗ്രൗണ്ടുകളെ

 ബന്ധിപ്പിച്ച് മൂന്നു ബസുകൾ 10 രൂപ നിരക്കിൽ

 സർക്കുലർ സർവീസ് നടത്തുന്നുണ്ട്.



'പറകൊട്ടിപ്പാട്ടിലകലും

ത്രികാലദോഷം'


ശബരിമല: ''പറകൊട്ടിപ്പാട്ട്

 ത്രികാലദോഷമകറ്റും''- പതിറ്റാണ്ടുകളായി

 സന്നിധാനത്ത് പറകൊട്ടിപ്പാടുന്ന ആറന്മുള

 സ്വദേശിറ്റി.എസ്പ്രസാദ് പറയുന്നു.

 അയ്യപ്പദർശനത്തിനു ശേഷം

 മാളികപ്പുറത്തെത്തി പറകൊട്ടിപ്പാട്ടു നടത്തുന്ന

 ഭക്തർ ഏറെയാണ്ത്രികാല ദോഷങ്ങൾ

 അകറ്റുമെന്ന വിശ്വാസമാണ് പറകൊട്ടിപ്പാട്ടിനു

 പിന്നിലുള്ളത്.

പത്തനംതിട്ട ജില്ലയിലെ വേല

 സമുദായത്തിൽപ്പെട്ടവരാണ് പറകൊട്ടിപ്പാട്ടിന്റെ

 സ്ഥാനീയർപാരമ്പര്യമായി ലഭിച്ച

 പാട്ടിന്റെഈരടികളിലൂടെ സർവദോഷ

 പരിഹാരത്തിനായി പാടുന്നുമാളികപ്പുറം

 ക്ഷേത്രത്തിന് പിൻഭാഗത്തായി പ്രത്യേകം

 തയാറാക്കിയസ്ഥലത്താണ് പറകൊട്ടിപ്പാട്ട്

 നടക്കുന്നത്.

പരമശിവൻ മലവേടന്റെ രൂപത്തിൽ പന്തളം

 കൊട്ടാരത്തിൽ എത്തി പറകൊട്ടി പാടി

 മണികണ്ഠന്റെ ദോഷങ്ങൾ

 അകറ്റിയതായാണ്ഐതീഹ്യംപാലാഴി

 മഥനത്തെ തുടർന്നു വിഷ്ണു ഭഗവാനു

 ശനിദോഷം ബാധിച്ചെന്നും ശിവൻ വേലനായും

 പാർവതിവേലത്തിയായും അവതരിച്ചു പറകൊട്ടി

 പാടി ഭഗവാന്റെ ദോഷമകറ്റിയെന്നും

 ഐതീഹ്യമുണ്ട്.

പറകൊട്ടി പാടുമ്പോൾ കേശാദിപാദം എന്ന

 മന്ത്രം പാട്ട് രൂപത്തിലാണ് പാടുകപറയുടെ

 മുന്നിലിരിക്കുന്ന ഭക്തനെ

 അയ്യപ്പനായുംപിന്നിലിരുന്നു പാടുന്നയാളെ

 പരമശിവനായുമാണ് സങ്കൽപ്പിക്കുക.

 പാട്ടിനുശേഷം ഭക്തന്റെ ശിരസിൽ കൈവെച്ച്

 നെറ്റിയിൽഭസ്മം വരച്ച് അനുഗ്രഹിക്കും.

 ഇതോടെ ഭക്തന്റെയും കുടുംബത്തിന്റെയും

 സർവദോഷങ്ങളും മാറുമെന്നാണ് വിശ്വാസം.

ശബരിമല ക്ഷേത്രനിർമാണം കഴിഞ്ഞു തീപിടുത്തവും മറ്റ് അനിഷ്ട

 സംഭവങ്ങളുമുണ്ടായപ്പോൾ പന്തളം രാജാവ്

 ദേവപ്രശ്നംവച്ചെന്നും അശുദ്ധിയുള്ളതായി

 കണ്ടെത്തിയതിനാൽ പരിഹാരമായി

 വേലൻമാരെ കൊണ്ട് പറകൊട്ടി

 പാടണമെന്ന്ദേവഹിതത്തിൽ തെളിഞ്ഞെന്നും

 ഇതോടെയാണ് ശബരിമലയിൽ പറകൊട്ടിപ്പാട്ട്

 തുടങ്ങിയതെന്നും പ്രസാദ് പറയുന്നു.

 വർഷങ്ങൾക്ക് മുമ്പ് പതിനെട്ടാംപടിക്കുതാഴെ

 അരങ്ങേറിയിരുന്ന പറകൊട്ടി പാട്ട് പിന്നീടാണ്

 മണിമണ്ഡപത്തിനു

 സമീപത്തേക്ക്മാറ്റിയതെന്നും അദ്ദേഹം

 പറഞ്ഞു.



സ്വന്തം ലേഖകൻ.


Author
Citizen Journalist

Goutham prakash

No description...

You May Also Like