സിദ്ധാർത്ഥൻ റാഗിങ്ങിന് ഇരയായി മരണപ്പെട്ടിട്ട് ഒരു വർഷം. കോളേജുകളിൽ റാഗിംഗ് തുടരുന്നു- സർക്കാർ നടപടി ഇല്ലയെന്ന്, ആക്ഷേപം

2024 ഫെബ്രുവരി 18നാണ് സിദ്ധാർത്ഥൻ കോളേജ് ഹോസ്റ്റലിൽ മരണപ്പെട്ടതായി കണ്ടത്. ഇതിനെ തുടർന്ന് 17 വിദ്യാർഥികളെ സർവകലാശാലയിലെ ആൻറി റാഗിംഗ് കമ്മിറ്റി  മൂന്നുവർഷത്തേക്ക് കോളേജിൽ നിന്ന് നീക്കി. വിസിയെയും പുറത്താക്കി. കോളേജിന്റെ  

ഡീനിനേയും, ഹോസ്റ്റൽ  അസിസ്റ്റൻറ്  

വാർഡനേയും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. അന്വേഷണത്തിന് റിട്ടയേഡ് ജസ്റ്റിസ് ഹരിന്ദ്രനാഥനെ നിയോഗിച്ചു. അദ്ദേഹം മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചു. ചാൻസിലർ എന്ന നിലയിൽ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുൻകൈയെടുത്താണ് ഈ നടപടികൾ കൈകൊണ്ടത്. 


 എന്നാൽ ഇതിനകം പുറത്താക്കപ്പെട്ട വിദ്യാർത്ഥികളെ കോളേജിൽ പ്രവേശിപ്പിക്കാനും പരീക്ഷ  എഴുതാൻ അനുവദിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.കോടതിഉത്തരവിനെതിരെ സർവ്വകലാശാല അപ്പീൽ നൽകാൻ തയ്യാറായില്ലെങ്കിലും സിദ്ധാർത്ഥന്റെ മാതാപിതാക്കൾ നൽകിയ അപ്പീലിനെ തുടർന്ന് ഹൈക്കോടതിയുടെ ഡിവിഷൻബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത് കൊണ്ട് പ്രതികളായ വിദ്യാർത്ഥികൾക്ക് പഠനം തുടരാനായിട്ടില്ല.


 മകൻ നഷ്ടപ്പെട്ട മാതാപിതാക്കൾ ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ്. 

 നൂറോളം വിദ്യാർത്ഥികളുടെ മുന്നിൽ വിവസ്ത്രനാക്കി ക്രൂരമായി മർദ്ദിച്ച് വെള്ളം പോലും കുടിക്കാൻ നൽകാതെ മൂന്ന് ദിവസം പീഡിപ്പിച്ചാണ് സിദ്ധാർത്ഥിനെ കൊലപ്പെടുത്തിയത്. ദേഹമാസകലം 19 ഗുരുതരമുറിവുകൾ ഉണ്ടെന്നാണ് പോസ്റ്റ് മാർട്ടം റിപ്പോർട്ട്. സിദ്ധാർത്ഥന്റെ വയറ്റിൽ ഒരു തുള്ളി വെള്ളം പോലും ഉണ്ടായിരുന്നില്ലെന്നും പോസ്റ്റ്‌മാർട്ടം റിപ്പോർട്ടിൽ പറയുന്നു.


 പോലീസ് എത്തുന്നതിനു മുമ്പ് തന്നെ മൃതദേഹം അഴിച്ചു മാറ്റിയിരുന്നു. ഡോക്ടർമാരായ വിദ്യാർത്ഥികൾക്ക് മരണം ബോധ്യപ്പെട്ടിട്ടും അടിയന്തിര ചികിത്സയിയ്ക്ക് ആശുപത്രിയിലേക്ക് മാറ്റുകയാ യിരുന്നു.കോളേജിലെ ഒരുവിദ്യാർഥി ക്രൂരമായ റാഗിങ്ങിന് വിധേയമായി  മരണപെട്ടതായി അറിഞ്ഞിട്ടും വിസി യുടെ നേതൃത്വത്തിൽ അധ്യാപകരുടെ പ്രൊമോഷനുകൾ നൽകാനുള്ള സെലെക്ഷൻ കമ്മിറ്റികൾ അന്ന് യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ നടത്തിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.


അവധി ദിവസം വീട്ടിലേയ്ക്ക് മടങ്ങിയ സിദ്ധാർത്ഥനെ ഹോസ്റ്റലിലേക്ക് മടക്കി വിളിച്ചാണ് ക്രൂരമായി റാഗ് ചെയ്തത്. വിദ്യാർത്ഥികൾ ലഹരിക്ക് അടിമപ്പെട്ടിരുന്നു. സ്വയബോ ധമില്ലാതെയാണ്  കൊലപാതകം നടത്തിയാതെന്നാണ് അറിയുന്നത്.


 സിദ്ധാർത്ഥിന്റെ വിയോഗത്തിന് 

ഒരു വർഷം തികയുമ്പോൾ  കോട്ടയത്ത് വീണ്ടും ക്രൂരമായ റാഗിംഗ് ആവർത്തിക്കുന്നു, ഒടുവിൽ കാര്യവട്ടം ക്യാപസ്സിലും റാഗിങ്ങ് ഉണ്ടായി.


ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തായെങ്കിലും, ഇതിലും ക്രൂര മർദ്ദനത്തിനായിരുന്നു സിദ്ധാർഥൻ ഇരയായത്.


 കുസാറ്റിൽ നടന്ന സംഗീത നിശയിൽ മരണപ്പെട്ട നാലു വിദ്യാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകാൻ തയ്യാറായ സർക്കാർ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും നിർദ്ദേശങ്ങൾ ഉണ്ടായിട്ടുപോലും സാമ്പത്തിക സഹായം നൽകാൻ ഇതുവരെ തയ്യാറായിട്ടി ല്ല.പ്രാഥമികമായി ഏഴ് ലക്ഷം രൂപ സിദ്ധാർത്ഥന്റെ കുടുംബത്തിന് നൽകാൻ ദേശീയകമ്മീഷൻ ആവശ്യപ്പെട്ടിട്ടും, സിദ്ധാർത്ഥന്റെ മരണം സിബിഐ അന്വേഷണത്തിലാ യതുകൊണ്ട് സാമ്പത്തിക സഹായം നൽകാനാവില്ലെന്ന വിചിത്രമായ ന്യായമാണ് സർക്കാരിന്റെത്.

 എസ്എഫ്ഐ പ്രതിക്കൂട്ടിലായ ഒരു വിഷയത്തിൽ സാമ്പത്തിക സഹായം  നൽകുന്നതിനോട് സർക്കാരിനുള്ള വിയോജിപ്പാണ് ഇവിടെ പ്രകടമാകുന്നത്.


 പുതുതായി അധികാരമേറ്റ ഗവർണറെ നേരിൽ കണ്ട് ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള അനുമതിക്കായി കാത്തിരിക്കുക യാണ് സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശുo, അമ്മ ഷീബയും.


പുറത്താക്കപ്പെട്ട വിദ്യാർഥികൾ തുടർപഠനത്തിനുള്ള അനുമതിക്ക് സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്.

നീതി തേടുന്ന സിദ്ധാർഥിന്റെ മാതാപിതാക്കൾക്ക് സഹായവുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും രംഗത്തുണ്ട്.

Author
Citizen Journalist

Goutham prakash

No description...

You May Also Like