ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം തുടങ്ങി; എല്ലാ കാർഡുകൾക്കും അരി; പിങ്ക്, നീല കാർഡുകൾക്ക് പ്രത്യേക വിഹിതവും

സ്വന്തം ലേഖകൻ


ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം സംസ്ഥാനത്ത് ആരംഭിച്ചു. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കുമുള്ള അരി വിതരണം ഇപ്പോൾ ലഭ്യമാണ്.


പിങ്ക് (PHH) കാർഡുകൾക്ക് സാധാരണ റേഷനു പുറമെ, 5 കിലോ സ്പെഷ്യൽ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും.


നീല (NPS) കാർഡുകൾക്ക് പതിവ് റേഷനു പുറമെ, 10 കിലോ സ്പെഷ്യൽ അരി (5 കിലോ പച്ചരിയും 5 കിലോ പുഴുക്കലരിയും) കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും.


വെള്ള (NPNS) കാർഡുകൾക്ക് ഈ മാസം ആകെ 15 കിലോ അരിയാണ് ലഭിക്കുക. കിലോയ്ക്ക് 10.90 രൂപയാണ് വില.


റേഷൻ കടകളിലെ തിരക്ക് ഒഴിവാക്കി സമയബന്ധിതമായി വിഹിതം കൈപ്പറ്റാൻ കാർഡുടമകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ.

Author
Citizen Journalist

Goutham prakash

No description...

You May Also Like