കർഷകരുടെ പ്രതിദിന വരുമാനം 27 രൂപ, 30 വർഷത്തിനിടെ ആത്മഹത്യ 4 ലക്ഷം.
- Posted on December 02, 2024
- News
- By Goutham prakash
- 309 Views
അന്നം തരാൻ വിയർപ്പുണക്കി
പണിയെടുക്കുന്ന കർഷകരുടെ പ്രതിദിന
വരുമാനം കേവലം 27 രൂപ, കഴിഞ്ഞ 30
വർഷത്തിനിടെ ആത്മഹത്യ ചെയ്തകർഷകർ
4 ലക്ഷം, വിശ്വസിക്കാൻ പോലും പ്രയാസമായ
ഈ പൊള്ളുന്ന റിപ്പോർട്ട് തയ്യാറാക്കിയത്
സുപ്രീം കോടതി നിയമിച്ചപ്രത്യേക
സമിതിയാണ്.
നവംബർ 2 നാണ് സുപ്രീം കോടതി കമ്മറ്റിയെ
നിയോഗിച്ചത്, 21 ന് റിപ്പോർട്ട് സമർപ്പിക്കുകയും
ചെയ്തു.
കർഷകരുടെ ദൈന്യതയും കടഭാരവും
അടങ്ങിയ റിപ്പോർട്ട്, പഞ്ചാബ് ആന്റ് ഹരിയാന
ഹൈകോടതിജഡ്ജിയായിരുന്ന
നവാബ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സമിതി
യാണ് തയ്യാറാക്കിയത്.
പഞാബിലേയും ഹരിയാനയിലേയും
കർഷകരാണ് കാർഷിക പ്രതിസന്ധികളുടെ
ഇരകൾ.
അഗ്രികൾച്ചർ ഹൗസ് ഹോൽഡ് ആന്റ്
ഇൻ റൂറൽ ഇന്ത്യാ 2018 - 19 ലെ റിപ്പോർട്ട്
പ്രകാരം രാജ്യത്തെ കുടുംബാംഗങ്ങളുടെ
ശരാശരി പ്രതി ദിന വരുമാനം കേവലം 27
രൂപ മാത്രമാണ്.
കുടുബാംഗങ്ങളുടെ ശരാശരി പതിമാസ
വരുമാനം 10,218 രൂപ മാത്രമാണ്.
ഉദ്പ്പാദന കുറവ്, വിള നഷ്ടം, സ്ഥിരതയില്ലാത്ത
വിപണിയിലെ വിലകൾ എന്നിവയാണ്,
പ്രധാനമായും
കർഷകരുടെ നടുവൊടിക്കുന്നത്.
2023 ലെ നബാർഡ് (നാഷണൽ ബാങ്ക് ഫോർ
റൂറൽ ഡവലപ്മെന്റ് ) പഠന റിപ്പോർട്ട് പ്രകാരം
കാർഷിക കടങ്ങൾ കുമിഞ്ഞ്കൂടിയതായി
പറയുന്നുണ്ട്. 2022 - 23 കാലത്തെ
പഞാബിലെ ബാങ്കുകളിൽ മാത്രം കർഷകരുടെ
കടങ്ങൾ 73,630 കോടിയാണ്. ബാങ്കിതര
ധനകാര്യ സ്ഥാപനങ്ങൾ വഴി കടങ്ങൾ 21.3
ശതമാനമാണ്, ഹരിയാനയിലാകട്ടെ ഇത് 32
ശതമാനമാണ്.
നാഷണൽ സാമ്പിൾ സർവ്വേ റിപ്പോർട്ട് പ്രകാരം
30 വർഷത്തിനുള്ളിൽ 4 ലക്ഷം കർഷകർ
ആത്മഹത്യ ചെയ്തു.
1995 മുതലുള്ള നാഷണൽ ക്രൈം റെക്കോർഡ്
ബ്യൂറോ റിപ്പോർട്ട് പ്രകാരം, 2000 - 2015നും
ഇടയിൽ മാത്രം പഞ്ചാബിൽ 16, 606 കർഷകർ
ആത്മഹത്യ ചെയ്തു.
പഞ്ചാബിലേയും ഹരിയാനയിലേയും
കർഷകരുടെ സ്ഥിതി അതി ദയനീയമാണെന്ന്
മൂന്ന് സർവ്വകലാശാലകളുടെ റിപ്പോർട്ട്അക്കമിട്ട്
വ്യക്തമാക്കുന്നു.
വാർഷിക വിളകളുടെ വളർച്ചാ നിരക്ക് മിക്ക
സംസ്ഥാനങ്ങളിലും രണ്ട് ശതമാനമാണ്.
കാലാവസ്ഥ വ്യതിയാനം, പാരിസ്ഥിതീക
നശീകരണം, ജല ലഭ്യത കുറവ്, വരൾച്ച,
അതി വൃഷ്ടി, ഉഷ്ണ തരംഗം, വിളപരിപാലന,
വിള നിലവാരത്തിലെ സ്ഥിരതയില്ലായ്മ
എന്നിവയെല്ലാം കർഷകരുടെ നില നില്പ്തന്നെ
പ്രതിസഡിയിലാക്കിയിരിക്കയാണ്.
എല്ലാവർക്കും അന്നം നൽകി വിയർപ്പുണക്കുന്ന
ഈ കർഷകരുടെ ജീവിതമാണ് കരിഞ്ഞു
പോകുന്നത്.
കർഷക പ്രക്ഷോഭങ്ങൾ രൂക്ഷമായിട്ട് പോലും
പാഴ് വാഗ്ദാനങ്ങൾ നൽകി, കർഷകർ കരുടെ
ജീവിതം ദുസ്സഹമാക്കുകയാണ്അധികാരികൾ.
സി.ഡി. സുനീഷ്.
