വിവിധ പ്രിന്റ് വിഷ്വൽ, ഓൺലൈൻ മീഡിയ, ആകാശവാണി, ദൂരദർശന്‍, പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോ പ്രതിനിധികളുമായി,മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ സംവാദം

സ്വന്തം ലേഖിക.



 വിവിധ പ്രിന്റ്, വിഷ്വൽ, ഓൺലൈൻ മീഡിയ, ആകാശവാണി, ദൂരദർശന്‍, പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോ  പ്രതിനിധികളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തന്‍ യു കേല്‍കർ ഐ.എ.എസ്, കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ ഡെപ്യൂട്ടി ഡയറക്ടർ (മീഡിയ ഡിവിഷന്‍) ശ്രീ.പി.പവന്‍ എന്നിവർ സംവദിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമായിരുന്നു.  13.06.2025 ൽ ഹോട്ടല്‍ ഹൈസിന്തില്‍  പ്രസ്തുത  യോഗം സംഘടിപ്പിച്ചത്.

കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷൻ പുതുതായി ആവിഷ്ക്കരിച്ച 23 സംരംഭങ്ങൾ  യോഗത്തിൽ ശ്രീ.പവൻ വിശദീകരിച്ചു.  ഓരോ ബൂത്തിലും പരമാവധി വോട്ടർമാരുടെ എണ്ണം 1500ൽ നിന്ന്‌ 1200 ആയി കുറയ്‌ക്കും.  പോളിംഗ് സ്‌റ്റേഷനിൽ എത്തുന്നവർക്ക്‌ മൊബൈൽ ഫോൺ സൂക്ഷിക്കാൻ പ്രത്യേക സൗകര്യം ഒരുക്കും. വോട്ടെടുപ്പുദിവസം രാഷ്ട്രീയപാർട്ടികൾ ക്രമീകരിക്കുന്ന ബൂത്തുകളുടെ ദൂരപരിധി, പ്രവേശന കവാടത്തിൽ നിന്നും 100 മീറ്റർ ആയി കുറച്ചു. വോട്ടർ സ്ലിപ്പുകൾ കൂടുതൽ സമ്മതിദായക സൗഹൃദമാക്കും. ഇലട്രോണിക്‌ വോട്ടിങ്‌ യന്ത്രങ്ങൾ (ഇവിഎം) സംബന്ധിച്ച്‌ പൊതുജനങ്ങൾക്കിടയിലെ സംശയങ്ങൾ ദൂരീകരിക്കാൻ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. വോട്ടർ കാർഡ്‌ നമ്പർ ഇരട്ടിപ്പ്‌ പ്രശ്‌നം പരിഹരിക്കുന്നതിനായി ഓരോരുത്തർക്കും പ്രത്യേക നമ്പർ ഉള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്‌ നൽകുന്ന നടപടികൾ കമ്മീഷന്‍ ആരംഭിച്ചു. ബൂത്ത്‌തല ഏജന്റുമാർക്കും ബൂത്ത് ലെവൽ ഓഫീസർമാർക്കുമുള്ള പരിശീലന പരിപാടി പുരോഗമിക്കുന്നുവെന്നും ഡെപ്യൂട്ടി ഡയറക്‌ടർ പി പവൻ പറഞ്ഞു.

കമ്മീഷന്റെ പുതിയ നിർദ്ദേശം നടപ്പിലാക്കുമ്പോൾ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത്‌ 6,500ഓളം പുതിയ പോളിങ്‌ ബൂത്തുകളുണ്ടാകാനാണ് സാധ്യതയെന്നും അതിന്റെ  പരിശോധന നടക്കുകയാണെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വിശദീകരിച്ചു. ജൂണ്‍ 19ന്‌ നടക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ  ഒരു ബൂത്തിലെ വോട്ടർമാരുടെ എണ്ണം 1200 ആയി നിജപ്പെടുത്തിയിട്ടുണ്ടെന്നും  ഇതനുസരിച്ച്‌ 59 ബൂത്തുകൾ അധികമായി നിലമ്പൂരിൽ സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ പറഞ്ഞു. മൊബൈൽ ഡെപ്പോസിറ്റ് സംവിധാനവും നിലമ്പൂർ  ഉപതിരഞ്ഞെടുപ്പിൽ  നടപ്പിലാക്കുമെന്ന്  പറഞ്ഞ അദ്ദേഹം, തിരഞ്ഞെടുപ്പ് സംബന്ധമായ വാർത്തകളും വിവരങ്ങളും ജനങ്ങളിൽ എത്തിക്കുന്നതിൽ മീഡിയയുടെ നിർലോഭമായ പിന്തുണയും അഭ്യർത്ഥിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like