യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ ഒപ്പുവയ്ക്കുമെന്ന് യുഎസ്; സ്ഥിരീകരിക്കാതെ ഇറാൻ
- Posted on June 15, 2026
- News
- By Goutham prakash
- 20 Views
പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഇറാനുമായി ഇന്ന് കരാറിൽ ഒപ്പുവയ്ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാറൊപ്പിടുന്നതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറന്നുകൊടുക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. മുൻ പ്രസിഡൻ്റ് ബറാക് ഒബാമയുടെ കാലത്തുണ്ടാക്കിയ ആണവകരാറിൽനിന്ന് വ്യത്യസ്തമാണ് തന്റെ കരാർ.
ചർച്ചകൾ പരാജയപ്പെട്ടാൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പും ട്രംപ് നൽകി. യുഎസ്-ഇറാൻ സമാധാന കരാർ 24 മണിക്കൂറിനുള്ളിൽ അന്തിമമാക്കാൻ സാധ്യതയുണ്ടെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ സ്ഥിരീകരണം. അതേസമയം കരാറിൽ ഇന്ന് ഒപ്പിടുന്നകാര്യത്തിൽ ഇറാന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണമുണ്ടായിട്ടില്ല.
