വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍: പ്രചാരണം വ്യാജമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ സ്വന്തം ലേഖകൻ
- Posted on September 09, 2025
- News
- By Goutham prakash
- 137 Views
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍ വരെ അവസരമെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക സെപ്റ്റംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടര്‍പട്ടിക വീണ്ടും പുതുക്കുന്നതിനുള്ള തീരുമാനം കമീഷന്‍ ഇതുവരെ എടുത്തിട്ടില്ല. വോട്ടര്‍പട്ടിക പുതുക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ കമീഷന്‍ ഔദ്യോഗികമായി അറിയിക്കും. തെരഞ്ഞെടുപ്പ് സംബന്ധിച്ചും വോട്ടര്‍പട്ടിക പുതുക്കല്‍ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിനെയോ സോഷ്യല്‍ മീഡിയ പേജുകളെയോ മാത്രം ആശ്രയിക്കണമെന്നും കമീഷന്‍ അറിയിച്ചു. വെബ്‌സൈറ്റ്: https://sec.kerala.gov.in, https://www.facebook.com/keralastateelectioncommission, https://www.instagram.com/sec_kerala_official/
.
