മെച്ചപ്പെട്ട മഴയും കൂടുതൽ ബുദ്ധിമുട്ടിക്കാത്ത ചൂടുമായി വേനൽ കാലം തുടരുന്നു.*
- Posted on May 02, 2025
- News
- By Goutham prakash
- 172 Views
* *സി.ഡി. സുനീഷ്*
കഴിഞ്ഞ 5 വർഷത്തിനിടയിൽ നല്ല രീതിയിൽ മഴ ലഭിച്ച വേനൽക്കാലമാണ് 2025.( 192 mm). 2022 ന് ശേഷം( 243 mm) മാർച്ച് ഏപ്രിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇത്തവണയാണ്.
പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസ കാരണം ഏറ്റവും കുറവ് മഴ ലഭിച്ചത് കഴിഞ്ഞ വർഷവും( 52.6 mm) . ഇത്തവണ പസഫിക് സമുദ്രത്തിൽ വേനൽ തുടക്കത്തിലെ 'ലാനിന' സാഹചര്യവും തുടരുന്നുള്ള ന്യൂട്രൽ സാഹചര്യവും വേനൽ മഴക്കുള്ള അനുകൂല സാഹചര്യങ്ങളിൽ ഒന്നായി.
*ചൂടിലും ചെറിയ ആശ്വാസം*
മുൻ വർഷങ്ങളെ അപേക്ഷിച്ചു ഇത്തവണ പകൽ താപനിലയിലും ചെറിയ ആശ്വാസമുണ്ട്. ഏപ്രിൽ അവസാനിക്കുമ്പോളും ഇത്തവണ ഔദ്യോഗിക മായി മാർച്ച് ഏപ്രിൽ മാസത്തിൽ 40°c മുകളിൽ താപനില രേഖപെടുത്തിയില്ല. 2024,2023 വർഷങ്ങളിൽ 40°c മുകളിൽ രേഖപെടുത്തിയിരുന്നു.
ഇത്തവണ മാർച്ചിൽ വെള്ളാണിക്കര ( 39°c ) ഏപ്രിൽ പാലക്കാട് ( 38.9°c) ഉയർന്ന താപനില ( അന്തരീക്ഷ ഈർപ്പം കൂടുതൽ കാരണം പുഴുങ്ങിയ അന്തരീക്ഷ സ്ഥിതി ചില ദിവസങ്ങളിൽ കൂടുതൽ ഉണ്ടായിരുന്നു ).
എന്നാൽ ഈ വർഷത്തെ മറ്റൊരു പ്രത്യേകത മാർച്ച് ഏപ്രിൽ മാസത്തേക്കാൾ ഉയർന്ന താപനില രേഖപെടുത്തിയത് ഫെബ്രുവരിയിൽ ആയിരുന്നു. അതും രണ്ടു തവണ കണ്ണൂർ എയർപോർട്ടിൽ ( 40.4& 40.2).
മെച്ചപ്പെട്ട വേനൽ മഴക്കും . അതോടൊപ്പം കൂടുതൽ ബുദ്ധിമുട്ടിക്കാത്ത ആശ്വാസകരമായ താപനിലയും മെയ് മാസത്തിലും പ്രതീക്ഷിക്കുന്നു.
