അട്ടപ്പാടി മധുവിൻറെ മരണം; മരണകാരണത്തിൽ ആരോപണവുമായി കുടുംബം
- Posted on February 04, 2022
- News
- By Dency Dominic
- 429 Views
മധുവിനെ കണ്ടെത്തിയ അഞ്ചുമുടിയിലെ ഗുഹയ്ക്ക് അടുത്ത് മരം മുറിക്കൽ നടന്നതായി സംശയമുണ്ട്
അട്ടപ്പാടി മധു കേസിൽ കൂടുതൽ ആരോപണങ്ങളുമായി കുടുംബം. . മുക്കാലിയിൽ നിന്നും ജീപ്പിൽ കയറുന്നതുവരെ അസ്വസ്ഥതകളൊന്നും പ്രകടിപ്പിക്കാതിരുന്ന മധു ജീപ്പിൽ കയറിയപ്പോൾ എങ്ങനെ മരിച്ചുവെന്ന് മനസിലാകുന്നില്ലെന്ന് കുടുംബം . മധുവിനെ കണ്ടെത്തിയ അഞ്ചുമുടിയിലെ ഗുഹയ്ക്ക് അടുത്ത് മരം മുറിക്കൽ നടന്നതായി സംശയമുണ്ട്. മരം മുറിക്കലിന്റെ ശബ്ദം കേട്ടിരുന്നതായും മധുവിന്റെ കുടുംബം ആരോപിക്കുന്നു. അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ അപേക്ഷയിലാണ് കുടുംബത്തിന്റെ വെളിപ്പെടുത്തൽ.
ജനുവരി 30നാണ് അട്ടപ്പാടിയിലെ മധുവിന്റെ കുടുംബത്തിന് നിയമ സഹായം വാഗ്ദാനം ചെയ്ത് മമ്മൂട്ടി രംഗത്തുവന്നത്ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിർദ്ദേശ പ്രകാരം സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി മധുവിന്റെ കുടുംബത്തിനോട് മൂന്ന് പേരുകൾ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെയായി പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ കുടുംബം തീരുമാനമെടുത്തിട്ടില്ല.
ആക്ഷൻ കൗൺസിലുമായി കൂടിയാലോചിച്ച ശേഷമാകും തീരുമാനമെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു.. കുടുംബത്തിന് നിയമപരമായ വശങ്ങൾ പരിശോധിക്കാൻ കേരള, മദ്രാസ് ഹൈക്കോടതികളിലെ അഭിഭാഷകനായ അഡ്വ നന്ദകുമാറിനെയാണ് ചുമതലപ്പെടുത്തിയത്.
