രാജകന്യക,, ഓഗസ്റ്റ് ഒന്നിന് ചിത്രം റിലീസ് ചെയ്യും

സി.ഡി. സുനീഷ്


വൈസ് കിങ് മൂവീസിന്റെ ബാനറില്‍ വിക്ടര്‍ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'രാജകന്യക' സിനിമയുടെ ട്രെയിലര്‍ റിലീസായി. മാ കേരള തമിഴ്നാട് അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന ഫാന്റസി ത്രില്ലര്‍ ചിത്രമാണ് 'രാജകന്യക'. ആത്മീയ രാജന്‍, രമേശ് കോട്ടയം, ഭഗത് മാനുവല്‍,ആശ അരവിന്ദ്, മെറീന മൈക്കിള്‍, ഡയാന ഹമീദ്, മീനാക്ഷി അനൂപ്, മഞ്ചാടി ജോബി, ചെമ്പില്‍ അശോകന്‍, അനു ജോസഫ്, ഡിനി ഡാനിയല്‍, ബേബി, മേരി, ടോം ജേക്കബ്, അഷറഫ് ഗുരുക്കള്‍, ഷിബു തിലകന്‍, ജയ കുറുപ്പ്, രഞ്ജിത്ത് കലാഭവന്‍, ജെയിംസ് പാലാ എന്നിവരോടൊപ്പം പുതുമുഖ താരങ്ങളും അണിനിരക്കുന്ന വലിയ താരനിരയാണ് അണിനിരക്കുന്നത്. ബാലതാരങ്ങളായ അയോണ ബെന്നി, മുഹമ്മദ് ഇസ, അബ്ദുല്‍ മജീദ്, അഭിഷേക് ടി പി, പ്രാര്‍ഥന പ്രശോഭ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജില്‍സണ്‍ ജിനു, വിക്ടര്‍ ജോസഫ് എന്നിവരുടെ വരികള്‍ക്ക് അരുണ്‍ വെണ്‍പാല സംഗീതം പകരുന്നു.കെ എസ് ചിത്ര, മെറിന്‍ ഗ്രിഗറി,അന്ന ബേബി, രഞ്ജിന്‍ രാജ്, വില്‍സണ്‍ പിറവം എന്നിവരാണ് ഗായകര്‍. ഓഗസ്റ്റ് ഒന്നിന് ചിത്രം റിലീസ് ചെയ്യും.

Author
Citizen Journalist

Goutham prakash

No description...

You May Also Like