ചാക്യാർ കൂത്തിൽ സാംസ്കാരിക പൈതൃക പുരസ്കാരം നേടി കലാമണ്ഡലം : അഭിജോഷ്.
- Posted on June 20, 2025
- News
- By Goutham prakash
- 350 Views
കൊച്ചി :
റോസ് റോസ്.
കേരള കൾച്ചർ ഹെറിറ്റേജ് ഫോറം ട്രസ്റ്റിന്റെ
സാംസ്കാരിക പൈതൃക പുരസ്കാരം 2025 പൈതൃക കലാ വിഭാഗത്തിൽ ചാക്യാർകൂത്തിൽ പുരസ്കാരത്തിന് അർഹനായി കലാമണ്ഡലം : അഭി ജോഷ്.
ചാക്യാർകൂത്ത് , മിഴാവ്, പാoകം എന്നിവിഷയങ്ങളിൽ കേരള കലാമണ്ഡലം സർവ്വകലാശാലയിൽ നിന്ന്
ഗുരു കലാമണ്ഡലം ഈശ്വരനുണ്ണി, കലാമണ്ഡലം അച്യുതാനന്ദൻ എന്നിവരുടെ ശിക്ഷണത്തിൽ ബിരുദവും, ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.
2017-ലെ കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സ്കോളർഷിപ്പ്, 2018-ലെ കേരള ഗവൺമെന്റ് സാംസ്ക്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ്,
2019-ലെ കലാമണ്ഡലം യുവപ്രതിഭ പുരസ്കാരം,
2020-ലെ സംസ്ഥാന യുവജനക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദൻ യുവപ്രതിഭ പുരസ്കാരം,
2021 കേരള സർക്കാർ ദേവസ്വം ബോർഡ് ക്ഷേത്രകല അക്കാദമി പുരസ്കാരം
എന്നിവക്ക് അർഹനായി .
കഴിഞ്ഞ 20 വർഷമായി ഈ കലാരംഗത്ത് മാത്രം
പ്രവർത്തിക്കുന്ന യുവകലാകാരൻ
പാലക്കാട് ജില്ലയിലെ ആലത്തൂർ സ്വദേശിയും
തരികണ്ണി വീട്ടിൽ ആർ ഗംഗാധരൻ -
എസ് ശാന്ത ദമ്പതികളുടെ മകനു മാണ്.
വയനാട്, കൽപ്പറ്റയിൽ താമസിക്കുന്ന അഭി ജോഷ് സ്കൂൾ, കോളേജ് കലോത്സവത്തിൽ നിരവധി പ്രതിഭകൾക്ക് പരിശീലനം നൽകിവരുന്നു.
കലാക്ഷേത്ര പ്രതീക്ഷയാണ് അഭി ജോഷിന്റെ ഭാര്യ.
