ആൾ ദൈവം ബോലെ ബാബയെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യുക-കേരള യുക്തിവാദിസംഘം
- Posted on July 05, 2024
- News
- By Arpana S Prasad
- 300 Views
ബോലെ ബാബയെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കി അയാളെ രക്ഷപ്പെടാനുള്ള വഴിയൊരുക്കിയിരിക്കുകയാണ് യു.പി. സർക്കാർ
ഉത്തർപ്രദേശിൽ 121 പേർ ദാരുണമായി കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്കു് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത പ്രാർത്ഥനാ പരിപാടിക്ക് നേതൃത്വം നൽകിയ വിവാദ ആൾദൈവം ബോലെ ബാബയെ കൊലക്കുറ്റം ചുമത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഇന്ത്യക്കാകമാനം ബാധകമാകുന്ന രീതിയിൽ മഹാരഷ്ട്രമോഡൽ അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം അടിയന്തിരമായി നടപ്പാക്കണമെന്നും കേരള യുക്തിവാദി സംഘം സംസ്ഥാനകമ്മിറ്റി കേന്ദ്ര ഗവണ്മെന്റ് ആവശ്യപ്പെട്ടു .
ബോലെ ബാബയെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കി അയാളെ രക്ഷപ്പെടാനുള്ള വഴിയൊരുക്കിയിരിക്കുകയാണ് യു.പി. സർക്കാർ .
ശ്വസനക്രിയയും ഗാഢാലിംഗനവും രോഗശാന്തി ശുശ്രൂഷയും ധനാകർഷണയന്ത്രവും ഐശ്വര്യ ലബ്ധിക്കുള്ള ശംഖും ശത്രു സംഹാര ഏലസ്സും ദിവ്യാത്ഭുത യന്ത്രങ്ങളും ഉദ്ദിഷ്ട കാര്യസിദ്ധിക്കുള്ള ചാത്തൻ സേവാ കേന്ദ്രങ്ങളും സർവ്വകാര്യ സാധിത കേന്ദ്രങ്ങളായ കൃപാസനം പോലുള്ള പ്രാർത്ഥനാ കേന്ദ്രങ്ങളും പരീക്ഷാ പേടി മാറ്റാൻ വിദ്യാഗോപാല മന്ത്രാർച്ചനകളും ജപിച്ചവെള്ളവും ഇവിടെ കൊഴുത്തു വളർന്നുവരികയാണ്.
ചികിത്സാ രംഗത്തെ അന്ധവിശ്വാസപ്രചാരണം മറ്റൊരു മേഖലയിൽ വളർന്നു കൊണ്ടിരിക്കുന്നു.
നടക്കാത്തവനെ രണ്ടു മിനിറ്റുകൊണ്ട് നടത്തിക്കുക, പ്രത്യേക തരം എണ്ണ തേച്ചാൽ മുടി പനങ്കുല പോലെ വളരുക തുടങ്ങി നിരവധി അശാസ്ത്രീയ
അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പിലാക്കുന്നതിന് വേണ്ട ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള യുക്തിവാദി സംഘം സംസ്ഥാന കമ്മിറ്റി കേരള ഹൈക്കോടതിയിൽ ഒരു പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തിരുന്നു. വിശ്വാസവും അന്ധവിശ്വാസവും വേർതിരിച്ചെടുക്കാൻ ബുദ്ധിമുട്ടാണെന്ന നിലപാടിലാണ് കേരള സർക്കാർ . ഇത്തരം ഒരു സാഹചര്യത്തിൽ ബോലെ ബാബെയെ കൊലക്കുറ്റം ചുമത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്നും യു.പി. മോഡൽ ആവർത്തിക്കാതിരിക്കാൻ ഇന്ത്യക്കാകമാനം ബാധകമായ അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പാക്കണമെന്നും കേരളയുക്തി വാദി സംഘം സംസ്ഥാന കമ്മറ്റി ആവശ്യപ്പെടുന്നു.
സ്വന്തംലേഖിക
