ലോകത്തെ ഏറ്റവും മലിനമായ രാജ്യങ്ങളില്‍ ഇന്ത്യക്ക് എട്ടാം സ്ഥാനം

ന്യൂഡൽഹി: 2022ലെ ലോകത്തെ ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ എട്ടാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. സ്വിസ് ഏജൻസി ഇന്നലെ പുറത്തിറക്കിയ 'വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിലാണ്' ഇക്കാര്യം വ്യക്തമാക്കിയത്.കൂടാതെ ലോകത്ത് ഏറ്റവും മലിനമായ 50 നഗരങ്ങളുടെ പട്ടികയില്‍ 39 എണ്ണവും ഇന്ത്യയില്‍ നിന്നുള്ളവയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

പിഎം 2.5 ന്റെ നിലവാരത്തെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് തീരുമാനിച്ചിട്ടുള്ളത്. വായുവിൽ തങ്ങിനില്‍ക്കുന്ന ഖര, ദ്രാവക കണങ്ങളുടെ മിശ്രിതമാണ് പിഎം 2.5. 2021ല്‍ പുറത്തുവിട്ട പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു. വായു മലിനീകരണം ഏറ്റവും കൂടിയ 50 നഗരങ്ങളില്‍ 39 എണ്ണവും ഇന്ത്യയിലാണ്. ചാഡ്, ഇറാഖ്, പാകിസ്താന്‍, ബഹ്‌റൈന്‍, ബംഗ്ലാദേശ്, ബുര്‍ക്കിന ഫാസോ, കുവൈറ്റ്, ഈജിപ്ത്, തജിക്കിസ്ഥാന്‍ എന്നിവയാണ് മലിനീകരണം കൂടുതലുള്ള മറ്റ് രാജ്യങ്ങള്‍.

പാകിസ്താന്‍ തലസ്ഥാനമായ ലാഹോര്‍ ആണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ മലിനീകരണമുളള നഗരം. ചൈനയിലെ ഹോടന്‍ രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്ത് രാജസ്ഥാനിലെ ഭിവാഡിയും നാലാമതായി ഡല്‍ഹിയുമാണുള്ളത്. ഡല്‍ഹിയിലെ മലിനീകരണം പിഎം 2.5 ലെവല്‍ 92.6 മൈക്രോഗ്രാം ആണ്. ഇത് സുരക്ഷിത പരിധിയുടെ 20 മടങ്ങ് അധികമാണ്. മലിനീകരണം കൂടുതലുളള ആദ്യ പത്ത് നഗരങ്ങളില്‍ ആറെണ്ണവും ഇന്ത്യയിലാണ്. കൊല്‍ക്കത്ത 99, മുംബൈ 137, ഹൈദരാബാദ് 199, ബെംഗളൂരു 440, ചെന്നൈ 682 എന്നിങ്ങനെയാണ് രാജ്യത്തെ മറ്റ് നഗരങ്ങളിലെ മലിനീകരണത്തിലെ റാങ്ക്.


പ്രത്യേക ലേഖിക

Author
Citizen Journalist

Goutham prakash

No description...

You May Also Like