'വിഭാവരി' മ്യൂസിക് വീഡിയോ മാർച്ച് എട്ടിന് റിലീസ് ചെയ്തു
- Posted on March 09, 2025
- News
- By Goutham prakash
- 321 Views
ഡോക്ടർ രാഹുൽ ലക്ഷ്മൺ സംഗീതം നൽകി സംവിധാനം ചെയ്ത വിഭാവരി മ്യൂസിക് വീഡിയോ മാർച്ച് എട്ടാം തീയതി വനിതാദിനത്തിൽ റിലീസ് ചെയ്തു. ഗാനരചന - അഞ്ജന രാജീവ്. ശ്വേത അശോക്, ഡോക്ടർ രാഹുൽ ലക്ഷ്മൺ, അർജുൻ ബി നായർ എന്നിവരാണ് ഗായകർ. നിർമ്മാണം ഹർഷ ഹരി.
നൃത്താവിഷ്കാരവും, സംഗീതവും എല്ലാം ചേർന്നതാണ് വിഭാവരി. അഞ്ജന രാജീവും ഗായത്രി ദേവിയും ആണ് നർത്തകിമാർ. സംസ്കൃതത്തിൽ രചിച്ച ശ്ലോക രൂപത്തിലുള്ള ഗാനം ബാൻഡ് പശ്ചാത്തലത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്.
കൊച്ചിയിൽ ആയിരുന്നു റിലീസ് ഇവൻ്റ്. പ്രശസ്ത നർത്തകിയും നടിയുമായ പാരിസ് ലക്ഷ്മി മുഖ്യാതിഥി ആയി. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വനിതകളെ ചടങ്ങിൽ ആദരിച്ചു.
വിഭാവരി മാർച്ച് എട്ട് മുതൽ യൂട്യൂബ്, സ്പോട്ടിഫൈ പോലുള്ള എല്ലാ പ്ലേറ്റ്ഫോമുകളിലും ലഭ്യമാണ്.
