ഒരു പുഴയുടെ പുനർജന്മത്തിനായി ജീവിതം നൽകിയ ആർ. മണികണ്ഠൻ.
- Posted on October 21, 2025
- News
- By Goutham prakash
- 109 Views
സി.ഡി. സുനീഷ്.
ജല ഉറവുകൾ വരണ്ടതിന്റെ കാരണം തേടി പോയി,ജലയുറവകളെയുണർത്തി ഗ്രാമത്തിലെ ശുദ്ധ ജല സ്വാശ്രയത്വത്തിനായി ജീവിതം നൽകിയ യുവാവാണ് തമിഴ് നാട് കോയമ്പത്തൂരിനടുത്ത ഗ്രാമമായ വെള്ളല്ലൂരിലെ ആർ. മണികണ്ഠൻ....
,,നമ്മുടെ ചുറ്റുപാടിന്റെ നമ്മുടെ നിഴൽ പോലെ സംരംക്ഷിക്കണമെന്ന് പ്രതിജ്ഞയെടുത്തിയിരിക്കയാണ് മണികണ്ഠൻ.
ഗ്രാമത്തിലെ ജല സ്രോതസ്സിന്റെ അത്താണിയായ പൊതു കിണർ വറ്റി വരണ്ടതോടെയാണ് മണി വസ്തുതാന്വേഷണം നടത്താൻ ഇറങ്ങിയത്.
സമീപ പ്രദേശത്തെ കൊച്ചു തോടുകളിലെ ജലപാതകൾ പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യം, പുഴ വരമ്പിലെ അനധികൃത കൈയേറ്റങ്ങൾ, ജലം ഊറ്റിയെടുക്കുന്ന . മുള്ളു ച്ചെടിയുടെ (Juliffora) സാന്നിദ്ധ്യം, പുഴയിലെ അനധികൃത ഖനനങ്ങൾ എല്ലാമാണെന്ന് മണിയും സഹ പ്രവർത്തകരും കണ്ടെത്തി, മൂലകാരണത്തിൽ നിന്നും സംരംക്ഷണ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചു.
ആദ്യം സാമൂഹ്യ മാധ്യമ കൂട്ടായ്മ ഉണ്ടാക്കി ഗ്രാമീണരെ ബോധാവാത്മാരാക്കി സംരംക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളിലാക്കി.
തോടുകൾ വഴി കുറിച്ചി തടാകത്തിലേക്ക് വരുന്ന ജല പാതകൾ എല്ലാം വൃത്തിയാക്കാൻ തുടങ്ങി അമ്പതാളിൽ നിന്നും തുടങ്ങിയ ഈ കൂട്ടായ്മ ഇന്ന് ആയിരങ്ങളിലേക്ക് എത്തി, മൂല കാരണത്തിൽ നിന്നും പ്രവർത്തനം തുടങ്ങിയതോടെ കുറിച്ചി തടാകവും പൊതു കിണറും ജലയുറവകളാൽ നിറഞ്ഞ് കവിഞ്ഞു, ഗ്രാമത്തിലെ ശുദ്ധ ജല സാന്നിദ്ധ്യം ഗ്രാമത്തിലെ സുസ്ഥിരമായ ജീവിതം സാധ്യമാക്കി.
രണ്ടായിരത്തിൽ തുടങ്ങിയ ഈ നാൾ വഴികളിലൂടെ മണികണ്ഠന്റെ നേതൃത്വത്തിൽ ഉള്ള ചെറുപ്പക്കാരും ഗ്രാമീണരും പരിസ്ഥിതി സംരംക്ഷണത്തിന്റെ ഹരിത പോരാളികളായി.
പ്രക്ഷോഭമല്ല, മറ്റാരേയും കാത്തിരിക്കലുമല്ല നമ്മൾ തന്നെ നമ്മുടെ ഭൂമിയേയും നമ്മുടെ ഗ്രാമത്തേയും നമ്മളെ തന്നെയും സംരംക്ഷിക്കണമെന്ന വലിയ പരിസ്ഥിതി പാഠമാണ് മണി പകർന്ന് നൽകിയത്.
,, കോവൈ കുളങ്ങൾ പാതുകാപ്പ് അണൈപ്പ്,, എന്ന സന്നദ്ധ സംഘടനയുടെ അമരക്കാരനായ മണിയുടെ ജീവിതം തന്നെ
ഈ ഹരിത ചുവടുകളാൽ ഹരിതാഭമാക്കുകയാണ്...
കൂടുതൽ വിവരങ്ങൾക്ക്...
https://youtu.be/RkGCVDG1lnA?feature=shared
https://youtu.be/at9hieGOnhs?si=SHwl2U3FAq1dl4Pp
https://youtu.be/FVXqVuM4LD0?si=inerxcxnbt3Fc-Yo
https://youtu.be/k7XfLRY0JmE?si=GFSlblva88fq37ph
Website - http://kovaikulangal.org/ Fb - https://www.facebook.com/Kovaikulangal/ Youtube - https://www.youtube.com/channel/UCSbdhaTixQHXBX3pVjiVv1A
Instagram - Kovai_kulangal_Padhukaapu
Twitter - https://twitter.com/KAmaippu?s=08@KAmaippu
Mail I'd - kovai.kpa@gmail.com
