മികച്ച കാർഷിക സ്റ്റാർട്ട് അപ്പുകൾക്കു പ്രോത്സാഹനവുമായി കേന്ദ്ര സർക്കാർ.

*സ്വന്തം ലേഖകൻ.*


ഇന്ത്യയിലെ കാർഷിക മേഖലയിൽ നിന്നുള്ള കയറ്റുമതി വർധിപ്പിക്കുന്നതിനായി വിപുലമായ പദ്ധതിയുമായി കേന്ദ്ര സർക്കാർ. കയറ്റുമതിക്ക് സജ്ജമായ 100 അഗ്രി-ഫുഡ് സ്റ്റാർട്ട് അപ്പുകളെയാണ് 300 കോടി രൂപ വകയിരുത്തിയിട്ടുള്ള പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തുക. ഇതിന്റെ മൂല്യനിര്ണയത്തിനായി ആർ  കെ വി വൈ അഡ്വൈസറുടെ അധ്യക്ഷതയിൽ  ഡൽഹിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ , കേരള കാർഷിക സർവകലാശാല അഗ്രിബിസിനെസ്സ് ഇൻക്യൂബേറ്ററിനു കീഴിലെ ആറ് മികച്ച സ്റ്റാർട്ട് ആപ്പുകളും ഇടം നേടി.  റാഫ്‌ത്താർ അഗ്രിബിസിനെസ്സ് ഇൻക്യൂബേറ്ററുകളും അവയുടെ കീഴിലുള്ള മികച്ച അഗ്രി സ്റ്റാർട്ടപ്പ് പരിശീലനവും ധനസഹായവും ലഭിച്ച  വിനീത എ കെ,  മാനസ് മധു,  ബ്രിജിത്ത്‌ കൃഷ്ണ, ഡോ സജി വര്ഗീസ്, ടി ജെ തങ്കച്ചൻ, വിദ്യ കെ എസ് എന്നിവർ അവരുടെ വ്യത്യസ്തങ്ങളായ ആശയങ്ങൾ പങ്കുവെച്ചു. ആശയങ്ങൾ ദേശീയതലത്തിൽ പങ്കുവെക്കാനുള്ള അവസരമായിരുന്നു ഇതെന്ന്  കെ എ യു അഗ്രിബിസിനെസ്സ് ഇൻക്യൂബേറ്റർ മേധാവി ഡോ കെ പി സുധീർ അഭിപ്രായപ്പെട്ടു.

മരച്ചീനി സ്റ്റാർച്ചിൽ നിന്നും പ്രകൃതി-സൗഹൃദ ഫാബ്രിക് കെയർ സ്പ്രേ വികസിപ്പിച്ചെടുത്തു സ്റ്റാർട്ട് അപ്പ് ഇന്ത്യയുടെ വുമൺ ഇൻ ചേഞ്ച് അവാർഡ് കരസ്ഥമാക്കിയ സ്ത്രീ സംരംഭകയാണ് ശ്രീമതി വിനീത എ കെ. തികച്ചും പ്രകൃതിദത്തമായ അസംസ്കൃത വസ്തുക്കളിലൂടെ വസ്ത്ര വ്യാപാര രംഗത്ത് പുതിയ ചലനങ്ങൾ ഉണ്ടാക്കുക;യും, അതുവഴി മരച്ചീനി കർഷകർക്ക് ആദായം നേടിക്കൊടുക്കുകയുമാണ് ബയോ ആര്യവേദിക് നാച്ചറൽസ് പ്രൈവറ്റ് ലിമിറ്റഡ്.

കായ വാര്ത്തതിനെ വിവിധ രുചിക്കൂട്ടുകൾ ചേർത്ത് കൂടുതൽ സ്വാധിഷ്ടമായ രീതിയിൽ, ബിയോണ്ട് സ്നാക്ക്സ് എന്ന ബ്രാൻഡിലാണ് എം ബി എ ബിരുദദാരിയായ ശ്രീ മാനസ് മധുവിന്റെ ഡോ  ജാക്ക് ഫ്രൂട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വിപണിയിൽ ജനപ്രീതി നേടുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സ്വീകാര്യമാവുന്ന വിധത്തിൽ കായവര്ത്തത്തിന്റെ പുതിയ നിർവചനമായി  മാറിയ ബീയോണ്ട് സ്‌നാക്‌സിനു ഷാർക്‌ ടാങ്ക് ഇന്ത്യയിലൂടെ 50 ലക്ഷം മൂലധന നിക്ഷേപവും 2 .5 % ഓഹരിയും നേടിയെടുക്കാൻ കഴിഞ്ഞു.

Author
Citizen Journalist

Goutham prakash

No description...

You May Also Like