പിതാവിന്റെ പാത പിന്തുടർന്ന് ലോങ്ങ്‌ ജംപിൽ സ്വർണ്ണ തിളക്കവുമായി മോറിന്റസ്.

റോസ് റോസ് :


കാലിക്കറ്റ്   യൂണിവേഴ്‌സിറ്റി ഇന്റര്‍ കൊളീജിയറ്റ് അത്‌ലറ്റിക് മീറ്റില്‍ (കുന്നംകുളം) വയനാട്, പുൽപ്പള്ളി സ്വദേശിയായ   മോറിന്റസ് ഇരട്ട സ്വര്‍ണം നേടി. 


പുല്‍പ്പള്ളി, ചെറ്റപ്പാലം ചെങ്ങനാമഠത്തില്‍ സി. പി സജി-സോണി ദമ്പതികളുടെ മകന്‍ സി.എസ്. മോറിന്റസാ ണ് ലോങ്ങ്‌ ജംപിൽ സ്വർണ്ണം നേടിയത്. 

 

ലോംഗ് ജംപില്‍ സ്വര്‍ണം മോറിന്റസ് 4 x100 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ടീമില്‍ അംഗമാണ്.


മോറിന്റസ് 7.25- മീറ്റർ ദൂരം ചാടിയാണ് സ്വർണ്ണം നേടിയത്.മറ്റ് മത്സരാർഥികൾക്കാ ർക്കും തന്നെ 7- മീറ്റർ പിന്നീടാനായില്ല.


 ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് മോറിന്റസ്.


 മോറിന്റസിന്റെ പിതാവ് സി. പി സജി ദേശീയ തലത്തിൽ ലോങ്ങ്‌ ജംപിൽ സ്വർണ്ണ മെഡൽ ജേ താവാണ്.


സഹോദരൻ ലിയാൻഡോയും കായിക താരമാണ്.

സ്കൂൾ-   ( ജി. വി. രാജാ സ്പോർട്സ് സ്കൂൾ ) - കോളേജ് തലത്തിൽ ലോങ്ങ്‌ ജംപ് പിറ്റിൽ സ്വർണ്ണം വാരി കൂട്ടിയ പിതാവിന്റെ പാത പിന്തുടർന്ന് സ്വർണ്ണ തിളക്കവുമായി കുതി ക്കുകയാണ് മോറിന്റസ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like