യുവജന കമ്മിഷന്‍ സംസ്ഥാനതല ചെസ്സ് മത്സരം നാലിന്

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മിഷന്‍ യുവജനങ്ങള്‍ക്കായി ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. ജനുവരി നാലിന് കണ്ണൂരിലാണ് മത്സരം. ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ട്രോഫിയും വിതരണം ചെയ്യും.  പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ളവർ ഫോട്ടോയും ഫിഡെ റേറ്റിംഗും ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന മെയില്‍ ഐഡിയിലോ വികാസ് ഭവനിലുള്ള കമ്മിഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന

യുവജന കമ്മിഷന്‍, വികാസ് ഭവന്‍, പിഎംജി, തിരുവനന്തപുരം -33),

നേരിട്ടോ നല്‍കാം. അപേക്ഷിക്കാനുള്ള അവസാന തീയതി  ഡിസംബര്‍ 31. ഫോണ്‍: 0471-2308630.


ടെണ്ടര്‍ 


കോഴിക്കോട് ഡിടിപിസിയുടെ കീഴിലുള്ള ഡെസ്റ്റിനേഷനുകളില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് എംസിഎഫ്, മാലിന്യ സംഭരണ സൗകര്യം (Waste Storage Faciltiy)  എന്നിവ  സ്ഥാപിക്കുന്നതിന് വേണ്ടി ഏജന്‍സികള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും ടെണ്ടർ ക്ഷണിച്ചു.   ടെണ്ടര്‍ ഫോമുകള്‍ ഡിടിപിസി വെബ്സൈറ്റില്‍  (www.dtpckozhikode.com) നിന്നും ഡൗണ്‍ ലോഡ്  ചെയ്യാം.  ടെണ്ടർ ജനുവരി ആറിന് വൈകീട്ട് മൂന്ന് മണി വരെ കോഴിക്കോട് മാനാഞ്ചിറ ഡിടിപിസി ഓഫീസില്‍ സ്വീകരിക്കും. അന്നേ ദിവസം നാലിന് ടെണ്ടര്‍ തുറക്കും. ഫോണ്‍: 0495-2720012.

Author
Citizen Journalist

Goutham prakash

No description...

You May Also Like