കാർഗിൽ വിജയ ദിവസത്തിൽ പാകിസ്ഥാന് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്: തീവ്രവാദത്തെ പൂർണ ശക്തിയോടെ തകർക്കും

എല്ലാ തീവ്രവാദ വെല്ലുവിളികളും ഇന്ത്യ പരാജയപ്പെടുത്തുമെന്ന് പറഞ്ഞു

ജമ്മു കാശ്മീരിൽ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, കാർഗിൽ വിജയ് ദിവസ് ദിനത്തിൽ പാക്കിസ്ഥാന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ താക്കീത് നൽകി. എല്ലാ തീവ്രവാദ വെല്ലുവിളികളും ഇന്ത്യ പരാജയപ്പെടുത്തുമെന്ന് പറഞ്ഞു. 25 വർഷം മുമ്പ് ഇന്ത്യ കാർഗിൽ യുദ്ധം ജയിക്കുക മാത്രമല്ല, "സത്യത്തിൻ്റെയും സംയമനത്തിൻ്റെയും ശക്തിയുടെയും" മികച്ച ഉദാഹരണമാണ് നൽകിയതെന്ന് കാർഗിൽ യുദ്ധ സ്മാരകത്തിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.

മുൻകാലങ്ങളിൽ പാകിസ്ഥാൻ നടത്തിയ എല്ലാ ദുഷ്ശ്രമങ്ങളും പരാജയപ്പെട്ടിരുന്നുവെന്നും എന്നാൽ ഭീകരവാദത്തിൻ്റെയും പ്രോക്സി യുദ്ധത്തിൻ്റെയും സഹായത്തോടെ തങ്ങളുടെ പ്രസക്തി നിലനിർത്താൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

"പാകിസ്ഥാൻ അതിൻ്റെ ചരിത്രത്തിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ല. ഇന്ന് ഞാൻ സംസാരിക്കുന്നത് ഭീകരതയുടെ യജമാനന്മാർക്ക് എൻ്റെ ശബ്ദം നേരിട്ട് കേൾക്കാൻ കഴിയുന്ന ഒരു സ്ഥലത്തു നിന്നാണ്. ഈ തീവ്രവാദത്തിൻ്റെ രക്ഷാധികാരികളോട് അവരുടെ ദുഷ്ശ്രമങ്ങളും ലക്ഷ്യങ്ങൾ ഒരിക്കലും വിജയിക്കില്ലെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. നമ്മുടെ സൈനികർ തീവ്രവാദത്തെ തകർക്കും. പൂർണ്ണ ശക്തിയും ശത്രുവിന് തക്ക മറുപടിയും നൽകും, പ്രധാനമന്ത്രി മോദി പറഞ്ഞു.


                                                                                              സ്വന്തം ലേഖിക

Author
Journalist

Arpana S Prasad

No description...

You May Also Like