മംഗളൂരു നഗരത്തില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം.
- Posted on May 02, 2025
- News
- By Goutham prakash
- 238 Views
മംഗളൂരു നഗരത്തില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബജ്രംഗ്ദള് നേതാവായിരുന്ന സുഹാസ് ഷെട്ടി ആണ് കൊല്ലപ്പെട്ടത്. സുറത്കല്‍ ഫാസില്‍ കൊലക്കേസിലെ പ്രധാന പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി. യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഫാസില്‍ കൊല്ലപ്പെട്ടത്. നിലവില്‍ സുഹാസ് ഷെട്ടി ബജ്രംഗ്ദളില്‍ സജീവമല്ല. മംഗളൂരു ആശുപത്രിയിലും പരിസരത്തും സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ നഗരത്തില്‍ സുരക്ഷ ശക്തമാക്കി
