കുസാറ്റ്: മേക്ക്-എ-ടൺ ഹാക്കത്തോൺ എഴാം പതിപ്പിലേക്ക്

കേരള - കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻ്റ് ടെക്നോളജി , കുസാറ്റ് സ്റ്റാർട്ടപ്പ് ഇൻകുബേഷൻ സെന്റർ "CITTIC " സംയുക്തമായി സംഘടിപ്പിക്കുന്ന ഹാക്കത്തോൺ -"മേക്ക്-എ-ടൺ 7.0" ഏഴാം പതിപ്പിലേക്ക്. ഇന്ത്യയിലെ ആദ്യ AI അധിഷ്ഠിത എൻട്രൻസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടായ എജ്യൂപോർട്ട് പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സ്വന്തം ലേഖിക.

കൊച്ചി.

കേരള - കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻ്റ് ടെക്നോളജി , കുസാറ്റ് സ്റ്റാർട്ടപ്പ് ഇൻകുബേഷൻ സെന്റർ "CITTIC " സംയുക്തമായി സംഘടിപ്പിക്കുന്ന ഹാക്കത്തോൺ -"മേക്ക്-എ-ടൺ 7.0" ഏഴാം പതിപ്പിലേക്ക്. ഇന്ത്യയിലെ ആദ്യ AI അധിഷ്ഠിത എൻട്രൻസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടായ എജ്യൂപോർട്ട് പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹാക്കത്തോണിന്റെ ഉദ്ഘാടനം എജ്യൂപോർട്ട് CEO അക്ഷയ് മുരളീധരൻ നിർവഹിക്കും. ലോജിടെക് ഇന്റർനാഷണൽ അടക്കമുള്ള പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനികളുടെ വിശിഷ്ട വ്യക്തികളും ഇതിന്റെ ഭാഗമായി പങ്കെടുക്കും.

ഏഴു വർഷങ്ങളായി വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്ന മേക്ക്-എ-ടൺ,  Major League Hacking അംഗത്വത്തോടെയാണ് നടത്തുന്നത്. MLH അംഗത്വമുള്ള കേരളത്തിലെ ഏക ഹാക്കത്തോൺ എന്ന പ്രത്യേകതയും ഈ ഹാക്കത്തോണിനുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി രണ്ടായിരത്തി അറനൂറിൽ പരം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിരുന്നു. അതിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 200 വിദ്യാർഥികൾക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക.

വിദ്യാർഥികളിൽ സാങ്കേതിക മികവ് വളർത്താനും അവരുടെ സൃഷ്ടിപരമായ കഴിവുകൾ പ്രകടിപ്പിക്കാനുമുള്ള മികച്ച അവസരമായി മാറുന്ന മേക്ക്-എ-ടൺ 7.0, ടെക്ക്നോളജിയിലെ പുതിയ പഥങ്ങളിലേക്ക് അവരുടെ യാത്ര ആരംഭിക്കുന്നതിന് ഒരു വേദിയാകും. 

 ഇന്ത്യയിലെ വിവിധ NIT , IIT ക്യാമ്പസുകളിൽ നിന്നായി പങ്കെടുക്കുന്ന വിദ്യാർഥികളുടെ മികവിന് സാക്ഷ്യം വഹിക്കുന്ന ഈ പരിപാടിയില്‍, പ്രമുഖ ടെക്ക് കമ്പനികളായ ലോജിടെക്, ഓർക്കസ്, ഗിറ്റ്ഹബ് എന്നിവയുൾപ്പെടെയുള്ള ആഗോള കമ്പനികളിൽ നിന്നുള്ള വ്യവസായ വിദഗ്ധരുടെ മേൽനോട്ടം, വർക്‌ഷോപ്പുകൾ, നെറ്റ്‌വർക്കിംഗ് അവസരങ്ങൾ, സ്റ്റാര്‍ട്ടപ്പ് സ്ഥാപകരുടെയും  സംരംഭകരുടെയും സാന്നിധ്യം എന്നിവ പങ്കെടുക്കുന്നവർക്ക് പ്രചോദനം നല്‍കും.

കൂടുതൽ വിവരങ്ങൾക്ക്   https://makeaton.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Author
Citizen Journalist

Goutham prakash

No description...

You May Also Like