ഗുരുവായൂരിൽ ആനകൾക്ക്, ഒരു മാസ സുഖ ചികിത്സ
- Posted on July 02, 2024
- News
- By Arpana S Prasad
- 276 Views
കേരള വെറ്ററിനറി & ആനിമൽ സയൻസസ് സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. (Dr.) കെ.എസ്. അനിൽ നിർവ്വഹിച്ചു. ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു.
സി.ഡി. സുനീഷ്.
ഗുരുവായൂർ ദേവസ്വം ആന സുഖചികിൽസ തുടങ്ങി. സുഖചികിൽസയുടെ പുന്നത്തൂർ ആനത്താവളത്തിൽ ഉച്ചതിരിഞ്ഞ് മണിക്ക് കേരള വെറ്ററിനറി & ആനിമൽ സയൻസസ് സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. (Dr.) കെ.എസ്. അനിൽ നിർവ്വഹിച്ചു. ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു.
ആനകൾക്ക് ഔഷധ ചോറുരുളനൽകിയാണ് ഉദ്ഘാടനം നടന്നത്. ചടങ്ങിൽ ഗുരുവായൂർ എം.എൽ.എ.എൻ.കെ.അക്ബർ മുഖ്യാതിഥിയായും നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് വിശിഷ്ടാതിഥിയായി.
നഗരസഭ വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയുമായ ഷൈലജ സുധൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ. മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,, ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥൻ, ജീവധനം വിദഗ്ധ സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിദേവസ്വം ഭരണസമിതി, ' അംഗം വി.ജി.രവീന്ദ്രൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ .കെ.പി.വിനയൻ നന്ദി രേഖപ്പെടുത്തി.
ജൂലൈ 30 വരെയാണ് സുഖചികിൽസ. ആനകളുടെ ആരോഗ്യ സംരക്ഷണവും ഒപ്പം ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് നൽകുക. 38 ആനകളിൽ ... 26.... എണ്ണം സുഖചികിത്സയിൽ പങ്കെടുക്കും. .12.... ആനകൾ മദപ്പാടിലാണ്. നീരിൽനിന്നും അഴിക്കുന്ന മുറയ്ക്ക് അവയ്ക്ക് സുഖചികിത്സ നൽകും. ഡോ. പി.ബി.ഗിരിദാസ്, ഡോ: എം.എൻ.ദേവൻ നമ്പൂതിരി ,ഡോ :ടി.എസ്.രാജീവ്, ഡോ.കെ.വിവേക്, ദേവസ്വം വെറ്ററിനറി സർജൻ ഡോ: ചാരുജിത്ത് നാരായണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് സുഖചികിൽസ .
ചികിൽസക്കായി 11 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. അരി 3420 കിലോഗ്രാം, ചെറുപയർ1140 കിലോഗ്രാം, റാഗി1140 കിലോഗ്രാം മഞ്ഞൾ പൊടി 114 കിലോഗ്രാം, ഉപ്പ് 114Kg,,123 കിലോ അഷ്ടചൂർണ്ണംKg, ചവനപ്രാശം 285 KG , ഷാർക്ക ഫറോൾ, അയേൺ ടോണിക്ക്, ധാതുലവണങ്ങൾ' വിരമരുന്ന് തുടങ്ങിയവയാണ് സുഖചികിൽസയ്ക്ക് ഉപയോഗിക്കുന്നത്.

