കോൺഗ്രസ്‌ മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ പനിയെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ (76) പനിയെ തുടർന്ന് ന്യൂഡൽഹിയിലെ ഒരു പ്രമുഖ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡൽഹി:സോണിയ ഗാന്ധിജിയെ ഇന്ത്യൻ തലസ്ഥാനത്തെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി പുറത്തിറക്കിയ ഹെൽത്ത് ബുള്ളറ്റിൻ അറിയിച്ചു.  വ്യാഴാഴ്ചയാണ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി വക്താവ് മാധ്യമങ്ങളെ അറിയിച്ചു. പനിയെ തുടർന്ന് ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ സെൻ കൺസൾട്ടന്റായ അരൂപ് ബസുവിന്റെയും സംഘത്തിന്റെയും മേൽനോട്ടത്തിലാണ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് സർ ഗംഗാറാം ഹോസ്പിറ്റൽ ട്രസ്റ്റ് സൊസൈറ്റി ചെയർമാൻ ഡി എസ് റാണയും മാധ്യമങ്ങളോട് പറഞ്ഞു.


പ്രത്യേക ലേഖിക

Author
Citizen Journalist

Goutham prakash

No description...

You May Also Like