കാശ്മീരിൽ പ്രകൃതിക്കായി സർവകലാശാലയൊരുക്കി നദീം കാദിരി.
- Posted on November 21, 2025
- News
- By Goutham prakash
- 152 Views
സി.ഡി. സുനീഷ്.
പ്രകൃതിയിലേക്ക് മിഴി നട്ടാൽ എല്ലാം ഇന്ദ്രീയങ്ങൾക്കും നിറവാകുന്ന ചാരുതയാർന്ന പ്രദേശമാണ്
കാശ്മീർ.
ജൈവ വൈവിധ്യത്താൽ സമ്പന്നമായ ഈ പറുദീസയിലാണ് ശ്രീനഗറടുത്തുള്ള പാമ്പോർ നിവാസിയും ആക്ടിവിസ്റ്റുമായ
നദീം കാദിരി, നാച്ചർ യൂണിവേഴ്സിറ്റി ഒരുക്കിയിരിക്കുന്നത്.
പ്രകൃതിയുടെ ചാരുതയാർന്ന തുറന്നിടങ്ങളിലാണ് കുട്ടികൾ എല്ലാ ഞാറാഴ്ചകളിലും പ്രകൃതി പഠനം നടത്തുന്നത്.
അപ്പൂപ്പനും സ്വാതന്ത്ര്യ സമര സേനാനിയും നാല് തവണ
പാമ്പോർ എം.എൽ.എ യുമായിരുന്ന പീർ സദ ഗുലാം ജിലാനിയുടെ സാമൂഹ്യ മൂല്യങ്ങളാൽ വളർന്ന നദീം
അഞ്ചാം വയസ്സിൽ ചാരുതയാർന്ന പൂമ്പാറ്റകളെ നിരീക്ഷിച്ച് തുടങ്ങി, പന്ത്രണ്ടാം ക്ലാസ്സിലെത്തിയപ്പോൾ പരിസ്ഥിതി ക്ലബുണ്ടാക്കി.
2004 മുതൽ 2009 വരെ അയ്യായിരം യുവാക്കളെ സംഘടിപ്പിച്ച്, പ്രകൃതി, സമൂഹം, സംസ്കാരം എന്നീ സന്ദേശമുയർത്തി യൂത്ത് പാർലമെന്റ് നടത്തി.
2010 ൽ വൈൽഡ് ലൈഫ് കൺസർവേഷൻ ഫണ്ട് സമാഹരിച്ചു.
വംശ നാശ ഭീക്ഷണിയിലായ മാൻ വർഗ്ഗ ഗണത്തിൽ ഉൾപ്പെട്ട ഹൻ ഗൂളിനെ വംശ നാശത്തിൽ നിന്നും സംരംക്ഷിക്കുന്ന പ്രവർത്തനങ്ങളിലേർപ്പെട്ട നാദീം, 2010 ൽ സെൻസസ്സ് പ്രകാരം 197 ആയിരുന്ന ഹാങ്കൂൾ ഇന്ന് 350 എണ്ണമായി വർദ്ധിപ്പിക്കാൻ കഴിഞ്ഞതിൽ നിറഞ്ഞ അഭിമാനം ഉണ്ടെന്ന് പറഞ്ഞു.
ശ്രീനഗറിലെ ദാച്ചിഗാം വന്യ ജീവി സങ്കേത മിന്ന് ഇന്ത്യയിലെ പ്രധാന വന്യ ജീവി സങ്കേതങ്ങളിലൊന്നാണ്.
അലി ജാൻ കാദിരിയുടേയും അൻജും കാദിരിയുടേയും മകനായ നദീം കാദിരി, ജീവിത പങ്കാളി അഡ്വ.നസ്രത്ത് ഹബീബിന്റേയും
മക്കളായ ആയത്തും, ആമിനയുടേയും ചാരുതയാർന്ന ഈ നല്ല ഭൂമിയുടെ കാവൽക്കാരനായി പ്രവർത്തിക്കാൻ പ്രകൃതി സർവകലാശാലയൊരുക്കിരിക്കുന്നത്.
കൂടുതൽ അറിയാൻ...
ഫേസ് ബുക്ക് ലിങ്ക്.
https://www.facebook.com/share/1AeMuXS2Bv/
