നിരക്ക് കുത്തനെ കൂട്ടി എയർടെലും ജിയോയും
- Posted on June 28, 2024
- News
- By Arpana S Prasad
- 272 Views
ജൂലൈ മൂന്നുമുതലാണ് എയർടെല്ലിന്റെ വർധിപ്പിച്ച നിരക്ക് നിലവിൽ വരിക. റിലയൻസ് ജിയോയുടേത് ജൂലൈ ഒന്നിനും
രാജ്യത്ത് മൊബൈൽ റീചാർജ് നിരക്കുകൾ കുത്തനെ കൂട്ടി ടെലികോം കമ്പനികൾ. റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവരാണ് നിലവിൽ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. റിലയൻസ് ജിയോ 12 മുതൽ 27 ശതമാനം വരെയും എയർടെൽ 11-21 ശതമാനം വരെയുമാണ് മൊബൈൽ താരിഫുകൾ കൂട്ടിയത്. വ്യാഴാഴ്ചയാണ് റിലയൻസ് ജിയോ നിരക്കുകളിൽ വർധന കൊണ്ടുവന്നത്. രണ്ടര വർഷത്തിനു ശേഷമാണ് ഇത്രയധികം നിരക്കിൽ വർധന വരുന്നത്. ജൂലൈ മൂന്നുമുതലാണ് എയർടെല്ലിന്റെ വർധിപ്പിച്ച നിരക്ക് നിലവിൽ വരിക. റിലയൻസ് ജിയോയുടേത് ജൂലൈ ഒന്നിനും.
സ്വന്തം ലേഖിക
