അതിഥി അധ്യാപക വേതനം: മന്ത്രി യോഗം വിളിച്ചു.
- Posted on September 20, 2024
- News
- By Varsha Giri
- 323 Views
സംസ്ഥാനത്തെ വിവിധ കലാലയങ്ങളിൽ അതിഥി അധ്യാപകർക്ക് വേതനം ലഭിക്കുന്നതിൽ കാലതാമസം വരുന്ന പ്രശ്നത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ. പ്രശ്‌നം ചർച്ച ചെയ്‌തു പരിഹരിക്കാൻ മന്ത്രി ഡോ. ബിന്ദു ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.
സെക്രട്ടറിയറ്റിലെ ലയം ഹാളിൽ സെപ്റ്റംബർ 26 വ്യാഴാഴ്‌ച രാവിലെ പത്തു മണിക്കാണ് യോഗം. കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെയും ഡെപ്യുട്ടി ഡയറക്ടറേറ്റുകളിലെയും ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
സുവ്യക്തമായ സർക്കാർ ഉത്തരവുകൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടും അതിഥി അധ്യാപകർക്ക് വേതനം വൈകുന്നത് എന്തുകൊണ്ടെന്ന് യോഗത്തിൽ പരിശോധിക്കുമെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
സ്വന്തം ലേഖകൻ
