ഹരിതകർമ്മ സേന ഇ മാലിന്യങ്ങളും ശേഖരിക്കും

**സി.ഡി. സുനീഷ്


 വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇലക്ട്രോണിക് മാലിന്യങ്ങൾ ഹരിതകർമസേനാംഗങ്ങൾ വഴി ശേഖരിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പയിന് ഇന്ന് തുടക്കമായി. ആദ്യഘട്ടത്തിൽ നഗരസഭകളിലാണ് പരിപാടി ആരംഭിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം നെയ്യാറ്റിൻകര അമരവിളയിൽ മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. 


തദ്ദേശസ്ഥാപനങ്ങൾ വർഷത്തിൽ രണ്ടുതവണ ഇ മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രവർത്തനം നിലവിലുണ്ട്. എന്നാൽ ശേഖരണം കൂടുതൽ ഫലപ്രദവും സമഗ്രവുമാക്കുന്നതിന് ലക്ഷ്യമിട്ടാണ് പുതിയ യജ്ഞം ആരംഭിക്കുന്നത്. പുനഃചംക്രമണം ചെയ്യാൻ സാധിക്കുന്ന ഇ-മാലിന്യങ്ങൾക്ക് ക്ലീൻ കേരള കമ്പനി നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തിയ നിശ്ചിത വിലയും ലഭിക്കും.  ഇ-വേസ്റ്റിന്റെ ശാസ്ത്രീയമായ നിർമാർജനം ഉറപ്പാക്കുകയാണ് ഈ യജ്ഞത്തിന്റെ ഉദ്ദേശ്യം.


ഇ-വേസ്റ്റ് എന്നത് പ്രവർത്തനരഹിതമോ കാലഹരണപ്പെട്ടതോ ആയ ഇലക്ട്രോണിക് ഉപകരണങ്ങളാണ്. ഇത്തരം മാലിന്യങ്ങൾ ശാസ്ത്രീയമല്ലാതെ വലിച്ചെറിയുന്നത് മണ്ണ്, ജലം, വായു എന്നിവ മലിനമാക്കുകയും മനുഷ്യന്റെ ആരോഗ്യത്തിന് ഗുരുതരമായ ദോഷങ്ങൾ വരുത്തുകയും ചെയ്യും. ലെഡ്, മെർക്കുറി, കാഡ്മിയം തുടങ്ങിയ വിഷ പദാർത്ഥങ്ങൾ മൂലം ശ്വാസകോശ രോഗങ്ങൾ, ക്യാൻസർ, നാഡീവ്യൂഹ രോഗങ്ങൾ എന്നിവ ഉണ്ടാകാം. അതിനാൽ തന്നെ ഈ സൗകര്യം ഏവരും പ്രയോജനപ്പെടുത്തണമെന്ന് അഭ്യർഥിക്കുന്നു.

Author
Citizen Journalist

Goutham prakash

No description...

You May Also Like