Ccwo യുടെ പരാതിയിൽ ബാലാവകാശ കമ്മീഷന്റെ ഇടപെടൽ

കുട്ടികളുടെ ദയനീയ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ പോലീസ് മേധാവികൾക്ക് ഡി.ജി.പി യുടെ നിർദ്ദേശം

ചികിത്സാ സഹായം ഉൾപ്പടെയുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ ചാരിറ്റി പ്രവർത്തകർ ചെയ്യുന്ന വീഡിയോകളിൽ കുട്ടികളെ കരയിപ്പിച്ചും, അവരുടെ ദയനീയാവസ്ഥ കാണിച്ചും ചെയ്യുന്ന പ്രവണത അടുത്തിടെയായി കൂടുതലായി കാണാൻ സാധിക്കുന്നുണ്ടെന്നും പ്രായപൂർത്തിയാവാത്ത കുട്ടികളെ ഇത്തരത്തിൽ ചൂഷണം ചെയ്യുകയും കുട്ടികളുടെ ആത്മാഭിമാനവും സ്വകാര്യതയും ഹനിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ തടയാൻ നടപടി സ്വീകരിക്കണമെന്നും, ഇത്തരം വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട്  ബാലാവകാശ കമ്മീഷന് ചൈൽഡ് കെയർ ആൻഡ് വെൽഫയർ ഓർഗനൈസേഷൻ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബാലാ വകാശ കമ്മീഷൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ, സംസ്ഥാന പോലീസ് മേധാവി എന്നിവരോട് വിശദീകരണം തേടിയിരുന്നു. ഇതിന്റെ ഫലമായി എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും ഇത്തരം പരാതികളിൽ മേൽ ബാലാനീതി നിയമം 74 ആം വകുപ്പ് പ്രകാരം കേസ് എടുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകിയിട്ടുള്ളതായി ബാലാവകാശ കമ്മീഷൻ സംഘടനയെ രേഖാമൂലം അറിയിച്ചു. നിലവിൽ ഇത്തരത്തിലുള്ള വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാത്തവർക്കെതിരെയും, ഇത്തരം വീഡിയോകൾ തയ്യാറാക്കുന്നവർക്കെതിരെയും ജില്ലാ പോലീസ് മേധാവികൾക്ക് പരാതി നൽകുമെന്ന് ചൈൽഡ് കെയർ ആൻഡ് വെൽഫെയർ ഓർഗനൈസേഷൻ ദേശീയ ഭരണ സമിതി പ്രസിഡന്റ്‌ ശ്രീ. സുനിൽ മളിക്കാൽ അറിയിച്ചു.

കുട്ടികൾക്ക് സുസ്‌ഥിരമായ കരുതലും പരിഗണനയും ലഭിക്കുന്ന സാഹചര്യം സമൂഹത്തിൽ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് സി.സി.ഡബ്ല്യൂ.ഒ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ചൈൽഡ് കെയർ ആൻഡ് വെൽഫെയർ ഓർഗനൈസേഷൻ.


www.ccwo.in

Author

Varsha Giri

No description...

You May Also Like