രാഹുൽ ഗാന്ധി വയനാട് ഒഴിയും; റായ്ബറേലി നിലനിർത്താൻ തീരുമാനം
- Posted on June 08, 2024
- News
- By Arpana S Prasad
- 377 Views
വയനാട് സീറ്റ് ഒഴിഞ്ഞാല്‍ മത്സരത്തിന് കേരളത്തിലെ നേതാക്കളെ തന്നെ പരിഗണിച്ചേക്കും.
തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ച രാഹുൽ ഗാന്ധി ഏത് മണ്ഡലം നിലനിർത്തണമെന്നതില്‍ ചര്‍ച്ച തുടരുന്നു. രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്നാണ് സൂചന. റായ്ബറേലിയിൽ തുടരാനാണ് നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം. പ്രിയങ്ക ഗാന്ധി മത്സരത്തിനുണ്ടാകില്ലെന്നും സൂചനയുണ്ട്. വയനാട് സീറ്റ് ഒഴിഞ്ഞാല്‍ മത്സരത്തിന് കേരളത്തിലെ നേതാക്കളെ തന്നെ പരിഗണിച്ചേക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്നു. രാഹുല്‍ഗാന്ധി പ്രതിപക്ഷ നേതാവാകണം എന്ന സമിതി ഐക്യകണ്ഠേന നിർദ്ദേശിക്കുകയും രാഹുല്‍ ഗാന്ധി അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. ഇതോടെ കഴിഞ്ഞ 10 വർഷങ്ങള്‍ക്ക് ശേഷം ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് ഉണ്ടാവുകയാണ്.
എല്ലാ സംസ്ഥാന പിസിസികളും രാഹുൽ പ്രതിപക്ഷ നേതാവാകണമെന്ന് ആവശ്യപ്പെട്ടു. രാഹുൽ പ്രതിപക്ഷ നേതാവായാൽ അത് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു.
