ഹൗസ്ഫുള്‍ ,, ആഗോള ബോക്സ് ഓഫീസില്‍ ഒമ്പത് ദിവസത്തിനുള്ളില്‍ ഇരുന്നൂറ് കോടി രൂപയുടെ കളക്ഷന്‍ നേടി.

ഹൗസ്ഫുള്‍ 5

സി.ഡി. സുനീഷ്.



ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍ അടക്കം വന്‍ താരനിര അണിനിരന്ന 'ഹൗസ്ഫുള്‍ 5', ആഗോള ബോക്സ് ഓഫീസില്‍ 9 ദിവസത്തിനുള്ളില്‍ 200 കോടി രൂപയുടെ കളക്ഷന്‍ നേടി ശ്രദ്ധേയമായ നേട്ടത്തില്‍ എത്തിയിരിക്കുകയാണ്. സജിദ് നദിയാദ്വാലയുടെ നിര്‍മ്മാണത്തില്‍ തരുണ്‍ മന്‍സുഖാനി സംവിധാനം ചെയ്ത ഈ കോമഡി ചിത്രം ഹൗസ്ഫുള്‍ ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ പാര്‍ട്ടാണ്. പിങ്ക്വില്ല റിപ്പോര്‍ട്ട് പ്രകാരം ഹൗസ്ഫുള്‍ 5 ഇന്ത്യയില്‍ 9 ദിവസത്തിനുള്ളില്‍ 128.90 കോടി രൂപ നെറ്റ് കളക്ഷന്‍ നേടി. രണ്ടാം ഞായറാഴ്ചയോടെ ഇത് 138 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷ. ആഗോളതലത്തില്‍ 200 കോടി രൂപ കവിഞ്ഞ ചിത്രം റിലീസിന്റെ ആദ്യ ദിവസം തന്നെ 39.84 കോടി രൂപയുടെ വേള്‍ഡ് വൈഡ് ഗ്രോസ് നേടിയിരുന്നു. ഇന്ത്യയില്‍ 28.73 കോടി രൂപയും വിദേശത്ത് 11.11 കോടി രൂപയും ഉള്‍പ്പെടെയായിരുന്നു ആദ്യദിനത്തിലെ കളക്ഷന്‍. ആദ്യ ദിനം 24.35 കോടി രൂപയുടെ നെറ്റ് കളക്ഷനോടെ ഹൗസ്ഫുള്‍ ഫ്രാഞ്ചൈസിയിലെ ഏറ്റവും വലിയ ഓപ്പണിംഗ് നേടിയ ചിത്രം എന്ന റെക്കോര്‍ഡും ഹൗസ്ഫുള്‍ 5 സ്വന്തമാക്കി.

Author
Citizen Journalist

Goutham prakash

No description...

You May Also Like