ഓഷ്യൻ എഞ്ചിനീയറിങ്ങിലെ സാധ്യതകൾ തേടി ഹാർവാർഡ്- കൊളറാഡോ “സെമെസ്റ്റർ അറ്റ് സീ” സംഘം കുഫോസിൽ

കൊച്ചി.

 

കൊളറാഡോ സ്റ്റേറ്റ് സർവകലാശാലയിലെ പ്രമുഖ ഗവേഷകനായ ഡോ. ഡാൻ ബേക്കറുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വദ്യാഭ്യാസ ഗവേഷണ യാത്ര പരിപാടിയായ  ‘സെമെസ്റ്റർ അറ്റ് സീ’യിലെ ഏഴംഗ വിദ്യാർത്ഥി സംഘo, ബുധനാഴ്ച കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസ്സ് (കുഫോസ്) സന്ദർശിച്ചു. ഫ്ലൂയിഡ് മെക്കാനിക്സ്, തരംഗ മോഡലിംഗ്, തീരസംരക്ഷണ സാങ്കേതികവിദ്യകൾ, ഓഷ്യൻ എഞ്ചിനീയറിങ്ങിലെ ആഗോള സാധ്യതകൾ എന്നിവയാണ് ഇവരുടെ സന്ദർശനത്തിൽ പ്രധാനമായി ചർച്ചയായത്.

 

കുഫോസ് വൈസ് ചാൻസലർ ഡോ. ബിജു കുമാർ, രജിസ്ട്രാർ ഡോ. ദിനേശ് കെ., ഫാക്കൽറ്റി ഓഫ് ഫിഷറീസ് എഞ്ചിനീയറിങ്ങിന്റെ ഡീൻ ഡോ. സജീവൻ എം.കെ.ഫാക്കൾട്ടി ഓഫ് ഓഷ്യൻ സ്റ്റഡീസ് ഡീൻ ഡോ. ഗിരീഷ് ഗോപിനാഥ് ,ഓഷ്യൻ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റ് ഹെഡ് ഡോ. അതുൽ കൃഷ്ണ കെ ആർ. തുടങ്ങിയവർ സംസാരിച്ചു. എഞ്ചിനീയറിംഗ് ഫാക്കൽറ്റിയിലെ ഡോ. കിരൺ മോഹൻ, ഡോ. ലക്ഷ്മി ഇ ജെ എന്നിവർ പങ്കെടുത്തു. 

ചെല്ലാനം തീരമേഖലയിലെ ടെട്രാപോഡ് അടിസ്ഥാനമാക്കിയ സീവാൾ-റിവേറ്റ്മെന്റ് ഘടനകളും അവയുടെ പ്രായോഗിക ഫലപ്രാപ്തിയുo സന്ദർശനത്തിലൂടെ സംഘം പഠിച്ചു. പ്രകൃതിദത്ത തീരസംരക്ഷണത്തിൽ കണ്ടൽ കാടുകളുടെ പങ്ക്, തീരഭൂപ്രകൃതി മാറ്റങ്ങൾ, കേരള തീരത്തിന്റെ പ്രത്യേകതകൾ എന്നിവ ഓഷ്യൻ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റ് ഹെഡ് ഡോ. അതുൽ കൃഷ്ണ കെ ആർ. വിശദീകരിച്ചു.

 

ഓഷ്യൻ എഞ്ചിനീയറിങ് വിഭാഗത്തിൽ നിലവിൽ പുരോഗമിക്കുന്ന ഗവേഷണങ്ങളായ തീരസംരക്ഷണ ന്യൂമെറിക്കൽ മോഡലുകളുടെ വികസനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള തീരഭൂപ്രകൃതി പ്രവചനം, ഓഷ്യൻ വേവ് എനർജി ശേഷിയുടെ കണക്കുകൂട്ടൽ, ഊർജ്ജ സൈറ്റുകളുടെ തിരിച്ചറിയൽ, ആർട്ടിക് മേഖലയിലെ ഐസ്-സ്ട്രെക്ച്ചർ ഇന്റെറാക്ഷൻ പഠനങ്ങൾ എന്നിവ സംഘം അടുത്തറിയുകയും ചെയ്തു.


കുഫോസിന്റെ ഓഷ്യൻ എഞ്ചിനിയറിങ് വിഭാഗം, സിവിൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ നേവൽ ആർക്കിടെക്ചർ ബിരുദധാരികൾക്കായി നടത്തുന്ന എം.ടെക് കോസ്റ്റൽ ആൻഡ് ഹാർബർ എഞ്ചിനീയറിംഗ്, എം.ടെക് ഓഷ്യൻ ആൻഡ് കോസ്റ്റൽ സേഫ്റ്റി, എം.ടെക് ഇന്റഗ്രേറ്റഡ് കോസ്റ്റൽ സോൺ മാനേജ്മെന്റ് എന്നീ പ്രോഗ്രാമുകൾ ഉന്നത നിലവാരം പുലർത്തുന്നതാണെന്നും, കൂടാതെ സമുദ്ര എഞ്ചിനീയറിങ്ങ് സൗകര്യങ്ങളും ഗവേഷണാവസരങ്ങളും വിദ്യാർത്ഥികൾക്ക് ആഗോള നിലവാരം നല്കാൻ ഉതകുന്നതാണെന്നും സംഘം അന്വേഷണത്തിനു ശേഷമുള്ള വിലയിരുത്തലിൽ അഭിപ്രായപ്പെട്ടു.  

 

കേരള തീരപ്രദേശം പഠനത്തിനും ഗവേഷണത്തിനും വലിയ സാധ്യതകൾ നൽകുന്ന മേഖലയാണെന്നും ഡോ. ബേക്കർ കൂട്ടിച്ചേർത്തു. കൂടാതെ ഓഷ്യൻ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റ് ലെ പത്തു വിദ്യാർത്ഥികളും അവരുടെ റിസർച്ച് പ്രബന്ധങ്ങൾ വിശദീകരിച്ചു

Author
Citizen Journalist

Goutham prakash

No description...

You May Also Like